എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെട്ടുകല്ലിൽ തീർത്ത ബലവത്തായ 3 ഹാൾ 2017-2018 കാലയളവിലിരുന്ന മാനേജ്മെന്റ് ഭരണാധികാരികൾ ഓഫീസും കമ്പ്യൂട്ടർ ലാബും നവീകരിക്കുകയുണ്ടായി . തുടർന്നുവന്ന വർഷത്തിൽ നാട്ടുകാരുടെയും അഭ്യുദയാകാംക്ഷീകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും നവീകരിച്ചു. 2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി. എം പി യുടെയും KITE ൻ്റെ യും പഞ്ചായത്തിന്റെ യും ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറിയും, അമ്മ ലൈബ്രറിയും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു.