എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രററികൾക്ക് ഏറെ പ്രാധാന്യം ഉണ്ട്.വിവിധ വിഭാഗങ്ങളിൽ വർഗ്ഗീകരിക്കപ്പെട്ട് ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ഒരു വായനശാല എസ്.എൻ.ഡി.പി.സ്കൂളിനും സ്വന്തമായുണ്ട്.എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .