എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു. രാമൻ എന്ന മാമക്കുശേഷം ശ്രീമതി കെ.സി.ലക്ഷ്മി,പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ,പി.എം.രാമകൃഷ്ണൻ    മാസ്റ്റർ,കെ.കെ. വിലാസിനി ടീച്ചർ,ടി.സി.ചന്ദ്രമതി ടീച്ചർ,  പി.ആർ. വത്സ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർമാരായി  പ്രൊഫ.പി.എസ്.ശ്രീജിത്ത് , പി.ആർ. സജീവ് എന്നിവർ പ്രവർത്തിക്കുന്നു.തുടക്കത്തിൽ ഒരു കൊല്ലക്കാലം ശ്രീ ഉണ്ണി മാസ്റ്ററും പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും ഇവിടെ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. അതിനുശേഷം പി. ആർ.ശങ്കരനാരായണൻ മാസ്റ്റർ പ്രധാന അധ്യാപകനായി വന്നതോടെസ്കൂൾ ഒറ്റയടിക്ക് മുന്നേറാൻ തുടങ്ങി. 1974 വരെ അദ്ദേഹംതന്നെയായിരുന്നു പ്രധാന അധ്യാപകൻ.
            1949 ൽ പ്രസിദ്ധ സാഹിത്യകാരനായ ശ്രീ ഇ. വി.ഗോപാലൻ മാസ്റ്റർ (ഇ.വി.ജി.) ഇവിടെ അധ്യാപകനായി വന്നു.അതോടെ സ്കൂളിന്റെ നടത്തിപ്പിലും അധ്യായത്തിലും ഒരു പുതിയഉണർവും ഊർജ്ജസ്വലതയും ഉണ്ടാവുകയും ചെയ്തു.മലബാറിലെ തന്നെ അന്നത്തെ പേരെടുത്ത സ്കൂളായ പെരിഞ്ഞനം ബോർഡ് ഹയർ എലിമെന്റ്റി സ്കൂൾ ഒരു വാർഷികാഘോഷം നടത്തി. ഇത് സ്മാരകത്തിന് പ്രചോദനമായി തീർന്നു. ഇതിനകം വിജയശതമാനത്തിൽ ബോർഡ് സ്കൂളിനെ പിന്നിലാക്കി മുന്നേറിയ സ്മാരകം വാർഷികാഘോഷത്തിലും ഒരു കൈ നോക്കാൻ തീരുമാനിച്ചു. സംഗീതത്തിലും നൃത്തത്തിലും അഭിരുചി ഉണ്ടായിരുന്ന അധ്യാപകരും മറ്റും ചേർന്ന് വാർഷികാഘോഷം സംഘടിപ്പിച്ചു. അന്നത്തെ പ്രസിദ്ധരായ ഉറൂബ്, പി. ഭാസ്കരൻ, രാമു കാര്യാട്ട്, പി. ആർ. നമ്പ്യാർ, ചെറുകാട്, പി. ടി. ഭാസ്കരപ്പണിക്കർ മുതലായവരെപങ്കെടുപ്പിച്ചുകൊണ്ട് തുടർച്ചയായി വാർഷികാഘോഷങ്ങൾ നടത്തുകയും ചെയ്തു.

ശങ്കരനാരായണൻ മാസ്റ്റർക്ക് ശേഷം അനുജൻ പി. എം. രാമകൃഷ്ണൻ മാസ്റ്റർ, പി. എ. നാരായണൻ കുട്ടി മാസ്റ്റർ, ശ്രീമതി കെ. കെ. വിലാസിനി ടീച്ചർ, കെ. യു. സുബ്രഹ്മണ്യൻ മാസ്റ്റർ, സി. വി. ഷീല ടീച്ചർ, വി. രഘുനാഥൻ മാസ്റ്റർ, എം. വി. ലത ടീച്ചർ, പി. വി. ഷീല ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.

വിദ്യാലയത്തിന്റെ ഉൽക്കർഷത്തിന് ത്യാഗോജ്വലമായ സേവനം കാഴ്ച വെച്ച മഹത് വ്യക്തികൾ ആണ് ഈ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകരായിരുന്ന പി. കെ. ഗോപാലൻ മാസ്റ്റർ, കെ. നാരായണൻ നായർ, ടി. എ. നാരായണൻ (പ്യൂൺ), കല്യാണി ടീച്ചർ, രുക്മിണി ടീച്ചർ, അമ്മു ടീച്ചർ, കെ. ദേവകിയമ്മ ടീച്ചർ, വീ. കെ. പത്മിനി ടീച്ചർ, നാരായണൻ കുട്ടി മാസ്റ്റർ, ശങ്കരൻ കുട്ടി മാസ്റ്റർ, ടി. വി. ഗോപാലൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, വിനോദിനി ടീച്ചർ, വിലാസിനി ടീച്ചർ, ടി. എസ്. ദേവകി ടീച്ചർ, ചന്ദ്രമതി ടീച്ചർ എന്നിവർക്കും സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സർവീസിലിരിക്കെ നമ്മളെ വിട്ടു പിരിഞ്ഞ ശ്രീമതി ടി. എ. സരോജിനി ടീച്ചറെ ഈറൻ കണ്ണുകളോടെ അനുസ്മരിക്കുന്നു.

സേവനത്തിന്റെ പാതയിൽ തിളക്കമാർന്ന അദ്ധ്യായങ്ങൾ എഴുതിച്ചേർത്തു തലമുറയ്ക്ക് കരുത്തേകി പിരിഞ്ഞു പോയ പി. ആർ. തങ്കം ടീച്ചർ, പി. എസ്. സുലോചന ടീച്ചർ, ടി. കെ. പത്മാക്ഷി ടീച്ചർ, സി. അമ്മിണി ടീച്ചർ, ഇ. വി. ഭാനുമതി ടീച്ചർ, പി. കെ. ലക്ഷ്മി ടീച്ചർ, ഒ. ആർ. കാർത്തികേയൻ മാസ്റ്റർ, എ. എം. മുഹമ്മദ് മെഹറൂഫ് മാസ്റ്റർ, കെ. ആർ. സുലേഖ ടീച്ചർ, വി. കെ. സുലോചന ടീച്ചർ , ടി.കെശാന്തകുമാരി ടീച്ചർ, ചന്ദ്രിക ടീച്ചർ, അരുണ ടീച്ചർ, മധു മാസ്റ്റർ, ചന്ദ്രിക ദേവി ടീച്ചർ, കെ. വി. ലത ടീച്ചർ, ബേബി ടീച്ചർ, ധർമ്മൻ മാസ്റ്റർ, സുരേഷ് ബാബു മാസ്റ്റർ, സലിം മാസ്റ്റർ, വിജയലക്ഷ്മി ടീച്ചർ, ടി എം ശ്രീനിവാസൻ മാസ്റ്റർ, കെ എസ് ലേഖ ടീച്ചർ, എം പി ലത ടീച്ചർ, കെ സി സീന ടീച്ചർ, ജലജ ടീച്ചർ, ശൈല കുമാരി ടീച്ചർ, രാധാമണി ടീച്ചർ, സുധർമ (പ്യൂൺ ) എന്നിവർ വിദ്യാലയത്തിന്റെ ചരിത്രത്തിൽ എന്നും ഓർക്കപ്പെടേണ്ടതാണ്.

സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റേയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവ്വവിധ സഹായസഹകരണങ്ങളും എല്ലായ്പ്പോഴും കിട്ടിയിട്ടുണ്ട് പഴയ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിച്ച ഇപ്പോൾ പുതിയ പാഠ്യപദ്ധതി എല്ലാ സ്കൂളുകളിലും നടപ്പാക്കി കൊണ്ടിരിക്കുകയാണ്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെ ഉണ്ടെന്നുള്ളത്സ്കൂളിന് അഭിമാനകരമാണ്.