എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/ഭീതിയേറിയ മഹാമാരിയുടെ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയേറിയ മഹാമാരിയുടെ ദിനങ്ങൾ

അന്ന് രാവിലെ ഞാൻ എഴുന്നേറ്റത് ഒരു വ്യത്യസ്തമായ വാർത്ത കേട്ടായിരുന്നു. ഇന്ത്യ

ഒട്ടാകെ ലോക്ക്ഡൗൺ ചെയ്യുന്നു . കൊല്ലപരീക്ഷ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അത് സംഭവിച്ചത്. കോവിഡ് -19 എന്ന മഹാമാരി ഞൊടിയിടയിൽ ലോകത്തെ എമ്പാടും തകർക്കുകയായിരുന്നു. അങ്ങനെ രാജ്യം സ്തംഭനാവസ്ഥയിലേക്ക് കടന്നു. ബസ് സർവീസുകൾ നിലച്ചു. അവശ്യസാധനങ്ങൾ

ഒഴികെയുള്ള എല്ലാ കടകളും അടച്ചു.

അങ്ങനെ ഞാനും വീട്ടിൽ തുടരാൻ തീരുമാനിച്ചു. എങ്ങും പോകാതെ വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരിക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെങ്കിലും രാജ്യത്ത് വിളയാടുന്ന മഹാമാരിയെ പ്രതിരോധിക്കുവാനാണെന്നോർത്തപ്പേൾ അഭിമാനമാണുണ്ടായത്. ടി.വിയും ഫോണുമായി ദിവസങ്ങൾ തള്ളിനിക്കുമ്പോളാണ് പൊതുവിദ്യഭ്യാസവകുപ്പിന്റെ നിർദ്ദേശങ്ങൾ വന്നത്. രചനകളിൽ ഏർപ്പെട്ടും പച്ചക്കറികൾ നട്ടും വീട്ടുകാരെ സഹായിച്ചും ദിവസങ്ങൾ സന്തോഷകരമാക്കി.വീട്ടിലിരിക്കുന്ന കാര്യം എനിക്ക് വളരെ രസകരമായി തോന്നി.

പത്രത്തിലൂടെയും ടിവിയിലൂടെയുമാണ് പുറം ലോകത്തെ വാർത്തകൾ അറിഞ്ഞിരുന്നത് ശമ്പളത്തിനു വേണ്ടിയല്ലാതെ മനുഷ്യത്വം കൊണ്ടും താൻ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത കൊണ്ടും ദൈവത്തിന്റെ മലാഖമാർ രോഗികളെ നന്നായി ശുശ്രൂഷിച്ചിരുന്നു . ഡോക്ടർമാരും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. നമ്മുടെ ജീവന് ഹാനിവരാതിരിക്കാനായി പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ തള്ളി കളഞ്ഞ് പുറത്തിറങ്ങുന്നവർ അത് മരണത്തെ തിരഞ്ഞുള്ള അലച്ചിലാണെന്ന് ഓർക്കുന്നില്ല . അതു പോലെ ഇങ്ങനെ പുറത്തിറങ്ങിയ ഒരു കൂട്ടം ജനതയെ തടഞ്ഞ് കൊറോണയെ പ്രതിരോധിക്കാൻ അഹോരാത്രം പ്രയത്നിച്ചവരായിരുന്നു പോലീസുകാർ. ഒരു നാൾ ദൈവം പ്രളയത്തിലൂടെ നമ്മെ ശരിപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ മനുഷ്യർ ജാതി- മത-വർണ്ണ- ലിംഗ-രാഷ്ട്രീയ വിവേചനത്തിൽ ഉറച്ചു നിന്നു. ദൈവം അത് വീണ്ടും ആവർത്തിച്ചു. അപ്പോഴും മനുഷ്യർ അത് തന്നെ തുടർന്നു. അതുകൊണ്ട് ദൈവം ലോകം ഇന്നുവരെ കാണാത്ത ഒരു മഹാ പ്രതിഭാസം സൃഷ്ടിച്ചു. വിവേചനങ്ങൾ ഇല്ലാതാക്കാൻ ഇതിനും കഴിഞ്ഞില്ലെങ്കിൽ ദൈവത്തിന് മറ്റെന്തെങ്കിലും ചെയ്യേണ്ടി വരും.

രശ്മി ടി. ആർ
9 D എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം