എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത  ക്ലബ്ബ്

ഒന്ന് മുതൽ  നാല്  വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ ചതുഷ് ക്രിയകൾ, സംഖ്യാ ബോധം, യുക്തി ചിന്ത,മനക്കണക്കുകൾ  ഇവയിൽ  പ്രാവീണ്യം നേടുന്നതിന്  അബാക്കസ്, സംഖ്യാ കിറ്റുകൾ, സംഖ്യാകാർഡുകൾ, സ്ഥാനവിലാപോക്കറ്റ്, അരവിന്ദഗുപ്ത സ്ട്രിപ്പ്  എന്നീ ഗണിത  ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് മുഖേന ആസൂത്രണം  ചെയ്യുന്നതാണ്. ഗണിതത്തിൽ  താല്പര്യം  വളർത്താൻ പാറ്റേണുകൾ, പസിലുകൾ, മാന്ത്രിക ചതുരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗണിത പതിപ്പുകൾ, മാഗസിനുകൾ എന്നിവയുടെ നിർമ്മാണവും ക്ലബ്ബ് വഴി നടത്തുന്നു...

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര താല്പര്യവും അഭിരുചിയും വളർത്തുന്നതിന് ഉതകുന്ന  പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തുന്നു. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങളും സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട  ക്വിസ്സും സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിക്കുന്നു..