എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ കേഡറ്റ് കോപ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

യോഗഃ ചിത്തവൃത്തിനിരോധഃ

യോഗാദിനാചരണം

അന്താരാഷ്ട്രയോഗാദിനത്തോടനുബന്ധിച്ച് ജൂൺ 21ന് വിദ്യാലയത്തിലെ എൻ സി സി അസോസിയേറ്റഡ് ഓഫീസർ ശ്രീ റിനേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടത്തി.അമ്പതോളം വിദ്യാ‍ർത്ഥികളുടെ യോഗാപ്രദർശനം നടന്നു.വിവിധ ആസനങ്ങളുടെ പ്രദർശനവും അതിന്റെ ഗുണങ്ങളേയും കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഒമ്പത് എ യിലെ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി യോഗാദിന സന്ദേശം നൽകി.എച്ച് എം പി പി ദീതി ടീച്ചർ ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെകുറിച്ചു വിശദീകരിച്ചു.മനസ്സിനെ നിയന്ത്രിച്ച് പഠനത്തിലേയ്ക്ക് കൊണ്ടുവരുവാനും കൂടൂതൽ ഏകാഗ്രത ലഭിക്കുന്നതിനും എല്ലാവിദ്യാർത്ഥികളും യോഗ പരിശീലിക്കണമെന്ന് വിദ്യാർത്ഥികളോടാവശ്യപ്പെട്ടു.

കാർഗിൽ വിജയ് ദിവസ്

പുഷ്പാർച്ചന

കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയായ കാർഗിൽ വിജയദിവസ് രാജ്യം ഇന്ന് (2023 ജൂലൈ 26 ) രാജ്യം ഇന്ന് ആചരിക്കും. 1999 ന് അതിശൈത്യകാലത്ത് പാക്ക് പട്ടാളം ഭീകരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. രണ്ടരമാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഓപ്പറേഷൻ വിജയ് വിജയം കണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചുകൊണ്ട് ജൂലൈ 26 ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമ്മകളിൽ എൻ സി സി കേഡറ്റുകൾ വിദ്യാലയത്തിലെ സ്വാതന്ത്ര്യസ്‍മൃതിമണ്ഡപത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുമരിച്ച ജാവാന്മാരെ അനുസ്‍മരിച്ചുകൊണ്ട് പുഷ്‍പാർച്ചന നടത്തി. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ വീരജവാന്മാരെ അനുസ്‍മരിച്ചുകൊണ്ടും സ്‍കൂൾ മാനേജർ ലോലിത ടീച്ചർ, എച്ച് എം ദീതി ടീച്ചർ, റിനേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

2023 - 24 എൻ സി സി യൂണിറ്റ്

ഈ അദ്ധ്യയനവ‍ർഷത്തെ എൻ സി സി കേഡറ്റുകളുടെ സെലക്ഷൻ ജൂൺ 9 ന് സ്‍കൂൾ ഗ്രൗണ്ടിൽ നടന്നു. 22 കേരള ബറ്റാലിയനിൽ നിന്നും നായക് സുബൈദർ , അശ്വിനികുമാർ സിംഗ്, സെക്കന്റ് ഓഫീസർ റിനേഷ് രാമകൃഷ്ണന്റേയും പ്രധാനാധ്യാപിക പി പി ദീതി ടീച്ചറുടേയും നേതൃത്വത്തിലായിരുന്നു സെലക്ഷൻ. 120 കുട്ടികളിൽ നിന്നും ശാരീരികക്ഷമതയുടേയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ 32 കുട്ടികളുടെ റാങ്ക് ലിസ്റ്റ് ജൂൺ 15 ന് കേണൽ വിക്രാന്ത് അധികാരി പ്രസിദ്ധീകരിച്ചു.