എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''.

Schoolwiki സംരംഭത്തിൽ നിന്ന്

സഞ്ചയിക നിക്ഷേപ പദ്ധതി

കുട്ടികൾക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് സഞ്ചയിക.  കുട്ടികൾക്ക് ഒരു പാസ് ബുക്ക് വിതരണം ചെയ്യുന്നു. ഓരോ ആഴ്ചയും കുട്ടികളുടെ കൈകളിൽ നിന്ന് അവരുടെ സമ്പാദ്യം സ്വീകരിക്കുന്നു.  കൊടുത്ത തുക ബുക്കിൽ രേഖപ്പെടുത്തുന്നു. അഞ്ചാംക്ലാസ് മുതൽ അവർ നിക്ഷേപിച്ച തുക ഏഴാം ക്ലാസോടുകൂടി  സ്കൂളിൽ നിന്നും പോകുന്ന സമയത്ത് തിരികെ നൽകുന്നു.കുട്ടികൾക്കിടയിൽ വളരെയധികം സ്വീകരണം ലഭിച്ച ഒരു പദ്ധതിയാണ് ഇത്. ധാരാളം കുട്ടികൾ ഈ പദ്ധതിയിലൂടെ തുക നിക്ഷേപിച്ചിട്ടുണ്ട്.