എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ............

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ............

വളരെയധികം ആശങ്ക ജനകമായ കാലഘട്ടത്തിലൂടെയാണിപ്പോൾ ലോകം കടന്നുപോയ്‌കൊണ്ടിരി യക്കുന്നത്. ഇങ്ങനെയൊരു പരിസ്ഥിതിയിൽ കോവിഡ് 19 എന്ന് ഇരട്ടപ്പേരുള്ള കൊറോണ എന്ന ഈ മഹാവ്യാധിയെ നേരിടാൻ നാം ചർച്ച ചെയ്‌യേണ്ടതും സ്വീകരിക്കേണ്ടതുമായ ചില വിഷയങ്ങൾ ഉണ്ട്. നമ്മുടെ ചുറ്റുപാട്, ശുചിത്വം, പ്രതിരോധമാർഗങ്ങൾ എന്നിവ അതിൽ ചിലതാണ്.

വിജയകരമായ ഒരു ജീവിതം നയിക്കാൻ നല്ല ശീലങ്ങൾ അത്യന്താപേക്ഷിതമാണ്. ആവർത്തനത്തിലൂടെയാണ് ശീലങ്ങൾ രൂപപ്പെടുന്നത്. അങ്ങനെ നമ്മൾ ശീലമാകേണ്ട ഒന്നാണ് ശുചിത്വം. അതിൽ വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഉൾപ്പെടുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെ പല രോഗങ്ങങ്ങളെയും പ്രതിരോധിക്കാനും നമുക്ക് സാധിക്കുന്നു.വ്യക്തി, പരിസര ശുചിത്വപാലനം തന്നെ പല രോഗത്തിന്റെയും പ്രതിരോധ മാർഗങ്ങൾ. വീടിനു പുറത്തുപോയി വന്നശേഷം സോപ്പ് ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കിയ ശേഷമേ വീടിനുള്ളിൽ പ്രവേശിക്കാനോ എന്തെങ്കിലും വസ്തുക്കളിൽ സ്പർശിക്കുവാനോ പാടുള്ളു.

ഭക്ഷണത്തിനു മുൻപ് നിർബന്ധമായും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കൻഡോളം കൈകൾ വൃത്തിയാക്കുക. കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാല ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക എന്നിവ ഒക്കെയാണ് കൊറോണ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഴ്ചയിൽ ഒരിക്കൽ ട്രൈഡേ ആചരിക്കുക. ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. അതിനാൽ ഇലക്കറികളും പഴവർഗങ്ങളും എല്ലാം ദൈനം ദിന ഭക്ഷണക്രമങ്ങളിൽ ഉൾപെടുത്തുക.

ഈ കാലഘട്ടത്തിൽ കൊറോണയ്ക്കൊപ്പം Fake news എന്നു ചെല്ലപേരുള്ള വ്യാജ പ്രചാരണങ്ങൾ പടർന്നു പിടിക്കുന്നു. മറ്റുള്ളവർക്ക് കൈ താങ്ങു ആകേണ്ട ഈ കാലഘട്ടത്തിൽ അവരുടെ മനസ്സിൽ ഭീതി നിറക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരം ഫേക്ക് ന്യൂസുകൾ ചിലരുടെ ജീവന്റെ വില ആകാം. കൊറോണ എന്ന ഈ മഹാമാരി തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടിക്കാൻ, കൊറോണയുടെത് മാത്രമല്ല ഇനി വരാൻ ഇരിക്കുന്ന, ഇതുവരെയും മറുമരുന്ന് കണ്ടുപിടിച്ചിട്ട് ഇല്ലാത്ത, തിരിച്ചു അറിഞ്ഞിട്ട് ഇല്ലാത്ത പല രോഗങ്ങളെയും പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇവയുടെ കൂടെ വിവര ശുചിത്വം അത്യാവശ്യം ആണ്.

അമൃത ലാൽ
XA എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം