എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ബാബു മോൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബാബു മോൻ

ഇന്ന് ക്ലാസ്സിൽ ബാബുമോന് ഒരേ ചിന്തയെ ഉണ്ടായിരുന്നുള്ളു. അവന്റെ കുഞ്ഞിപൂച്ച. അവന്റെ കുഞ്ഞിപ്പൂച്ചയെ അവനു വളരെയേറെ ഇഷ്ടമാണ്. അവനെവിടെ പോവുന്നുവെങ്കിലും കുഞ്ഞിപ്പൂച്ചയെ കൂടെ കൂട്ടും. കുഞ്ഞിപ്പൂച്ചയോടൊപ്പമാ അവന്റ കളിയും ചിരികളുമെല്ലാം.അവൻ കുഞ്ഞിപ്പൂച്ചയെ കണ്ടില്ലെങ്കിൽ ഒന്നും മിണ്ടില്ല ഒന്നും കഴിക്കില്ല സ്കൂളിലും പോകില്ല ഒറ്റക്ക് ഇരിക്കും. അവൻ തിന്നുന്നത് കുഞ്ഞിപ്പൂച്ചയ്ക്കും കൊടുക്കും. അത്രയും ഇഷ്ടമായിരുന്നു അവനു കുഞ്ഞിപ്പൂച്ചയോട്.. ബാബുമോൻ സ്കൂളിൽ പോകുമ്പോൾ കുഞ്ഞിപ്പൂച്ച അവന്റ അടുത്ത് പോകും. ഒരു മുത്തം കൊടുക്കും എന്നിട്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോകും. കുഞ്ഞിപ്പൂച്ച ബാബുവിനെ കാത്തുനിൽക്കും.. ഒരുദിവസം കുഞ്ഞിപ്പൂച്ചയെ കാണുന്നില്ല. ബാബുമോൻ എല്ലായിടത്തും നോക്കി എവിടെയും കാണുന്നില്ല. ബാബുവിന് സങ്കടമായി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല ഒന്നും കഴിച്ചില്ല സ്കൂളിലും പോയില്ല. അന്ന് ബാബു ഉറങ്ങാൻ കിടക്കുമ്പോൾ കട്ടിലിന്റെ അടിയിൽ നിന്നും ഒരു ശബ്ദം... അവൻ നോക്കുമ്പോൾ കണ്ടത് കുഞ്ഞിപ്പൂച്ചയെയാണ്. അവൻ സന്തോഷത്തോടെ കുഞ്ഞിപ്പൂച്ചയെ വിളിച്ചു. അതിന് പാലും ബിസ്കറ്റും നൽകി. അതിനെ തൊട്ടു തലോടി. പിന്നീടവൻ കുഞ്ഞിപ്പൂച്ചയെ എവിടേക്കും വിടാതെ തന്നോടൊപ്പം താലോലിച്ചു നിർത്തി. പതിവുപോലെ കുഞ്ഞിപ്പൂച്ചയ്ക്കൊപ്പം കളിചിരികളിൽ മുഴുകി അവൻ ജീവിച്ചു

ആയിഷ പി ടി
VII E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ