എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എം.എ.ഐ.ഹൈസ്കൂളിലെ 2020-21 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. ഗണിതശാസ്ത്ര ക്ലബ്ബിന്റെ കൺവീനറായി സരിത ആർ. നായർ(എച്ച്.എസ്.എ) തെരഞ്ഞെടുക്കപ്പെട്ടു. ഗണിതശാസ്ത്ര അഭിരുചി കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നു. സ്മാർട്ട് റൂമുകൾ ഫലപ്രദമായി വിനിയോഗിച്ച്, സമഗ്ര വിദ്യാഭ്യാസ പോർട്ടലിലെ വിഭവങ്ങൽ ഉപയോഗിച്ചാണ് ഗണിതക്ലാസുകൾ നടക്കുന്നത്.

മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18)

കേരള ഗണിതശാസ്‌ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാത്‌സ് റ്റാലന്റെ് സേർച്ച് എക്സാമിനേഷൻ(2017-18) കുട്ടികൾക്കു വേണ്ടി നടത്തുകയുണ്ടായി. പ്രാഥമിക പരീക്ഷയിൽ സംസ്ഥാനതലത്തിൽ 1 മുതൽ 5 വരെ റാങ്കിൽ ഉൾപ്പെടുന്ന 11 കുട്ടികൾ സ്കൂളിൽനിന്ന് അർഹരായി. ഇവർ ഫൈനൽ പരീക്ഷയ്ക് അർഹരായി. ഫൈനൽ പരീക്ഷയ്ക്ക് 10-ാം റാങ്ക് നേടിയ ഗൗരി ആർ. നായർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിച്ചു. കൂടാതെ A+ ഗ്രേഡ് ലഭിച്ച താഴെപ്പറയുന്ന കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചു.

  • അനന്തു. ജെ(10 ബി)
  • രശ്‌മി ചന്ദ്രൻ(10 എ)
  • അലസ് അഹമ്മദ്(9 ബ്)
  • ശക്തിവേൽ(8 ബി)

മികവുത്സവം

പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിൻെ ഭാരമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂളിൽ നടന്ന മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന പരിപാടികൾ നടത്തുകയുണ്ടായി.

  • ഗണിത ക്വിസ്
  • ഗണിത പ്രസംഗം
  • കണക്കിലെ കുറുക്കുവഴികൾ
.....തിരികെ പോകാം.....