എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്/അക്ഷരവൃക്ഷം/കൊറോണ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരു സുപ്രഭാതത്തിൽ ലോകമൊട്ടാകെ നടുങ്ങി. ലോകമൊട്ടാതെ ഭീതിയുടെ കണ്ണുകളാൽ നോക്കുന്ന ഒരു വൈറസ്. അതിന് ഒരു പേരും ചാർത്തി.കൊറോണ അഥവ കോവിഡ് 19. ചൈനയിൽ പിറവികൊണ്ട കൊറോണ ഇന്ന് ലോകത്തെ മുഴുവൻ വിഴുങ്ങുന്ന ഒരു മഹാ വിപത്തായി മാറിക്കൊണ്ടിരിക്കുന്നു. പതിവുകാഴ്ചകൾ കാണാതെയായി. എങ്ങും വിജനമായ വീഥികളും ആളൊഴിഞ്ഞ കടകമ്പോളങ്ങളും മാത്രം. പുതിയ പല കാഴ്ചകളും കാണുവാൻ തുടങ്ങി. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുന്ന ജനങ്ങൾ. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന നിയമപാലകർ. അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ. ജനങ്ങളുടെ ജീവന് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും. അങ്ങനെ പല കാഴ്ചകളും നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നു. ഈ കൊറോണ വൈറസിൽ നിന്നും നമ്മുടെ രാജ്യം രക്ഷ നേടട്ടേ. നമുക്ക് ഒറ്റക്കെട്ടായി ഈ രോഗത്തെ നേരിടാം.

ജനി സാറാ പ്രിൻസ്
3 എ എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം