എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ കൊറോണ വന്ന വഴി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്ന വഴി

ഒരു ഞായറാഴ്ച ദിവസം രാവിലെ ചൈനയിലെ വുഹാൻ നഗരത്തിൽ ഒരു മുത്തച്ഛൻ തന്റെ മക്കൾക്ക് ഇറച്ചി കറി ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ഇറച്ചി വാങ്ങുന്നതിനായി പോയി. നമ്മൾ ചിക്കനും, മട്ടനും വാങ്ങുന്നത് പോലെ ചൈനയിൽ വവ്വാലിനെയാണ് മേടിക്കുന്നത്. അങ്ങനെ ആ മുത്തച്ഛനും വവ്വാലിനെ മേടിച്ചു. ആ മുത്തച്ഛന് രണ്ട് പെൺമക്കളായിരുന്നു. അവർ ജോലിചെയ്ത് കൊണ്ടുവരുന്ന വരുമാനത്തിലാണ് ആ കുടുംബം ജീവിച്ചുപോന്നത്. പെൺമക്കൾ അവരുടെ മുത്തച്ഛനെ പണിക്ക് പോവാൻ വിടില്ലായിരുന്നു. അങ്ങനെ അന്ന് മുത്തച്ഛൻ അവർക്ക് കൊടുക്കാനുള്ള വവ്വാൽ കറി സന്തോഷത്തോടെ രുചിച്ചു നോക്കി. കുറേസമയം കഴിഞ്ഞതും മുത്തച്ഛന് പനിയും ചുമയും തുടങ്ങി. പിന്നീട് ശ്വാസം മുട്ടലും ഉണ്ടായി. പെട്ടെന്ന് പെൺകുട്ടികൾ അയൽക്കാരെയെല്ലാം വിളിച്ചുകൂട്ടി. അവരെല്ലാം ചേർന്ന് മുത്തച്ഛനെ ആശുപത്രിയിലാക്കി. പക്ഷെ കുറച്ചുദിവസത്തിനുള്ളിൽ മുത്തച്ഛൻ മരണപ്പെട്ടു. അതിനുശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയാളുടെ പെണ്മക്കൾക്കും അയൽക്കാർക്കും എല്ലാം അതെ രോഗം പിടിപെട്ടു. അവരും മരണപ്പെട്ടു. അവരുമായി സമ്പർക്കം പുലർത്തിയ ആ നാട്ടിലെ എല്ലാവർക്കും ആ രോഗം പകർന്നു. അവരെല്ലാം മരണപ്പെടുകയും ചെയ്തു. ആ രോഗം പിന്നീട് പകർന്നു പടർന്നു. ഇന്നിപ്പോൾ അത് ഈ ലോകത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. ആ രോഗത്തിന്റെ പേരാണ് കൊറോണ അല്ലെങ്കിൽ കോവിഡ് - 19 . ഈ രോഗം പടരാതിരിക്കാൻ നമ്മൾ സാമൂഹിക അകലവും, വ്യക്തി ശുചിത്വവും പാലിക്കണം.

അഭിജിത്ത് . സി
7 A എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ