എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി അമ്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മയ്ക്കായി

പ്രകൃതി മനുഷ്യന് അമ്മയെ പോലെയാണ്.മനുഷ്യന് ആവശ്യമുള്ള എല്ലാം പ്രകൃതി നൽകുന്നു. എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചുനൽകുന്നത് എന്താണ്. ഇടിച്ചുനിരത്തപ്പെട്ട മലകളും, നികത്തപ്പെട്ട വയലുകളും ,വെട്ടിനിരത്തിയ കാടുകളഉം, നശിക്കപ്പെട്ട നീർച്ചാലുമാണ് നമ്മൾ നൽകുന്നത്. ദുരിതങ്ങളുടെ വേദനയാണ് നമ്മെ പരിപാലിച്ച നമ്മുടെ പ്രകൃതിയെ ഇന്നൊരു പ്രതികാര ദുർഗ്ഗയാക്കി മാറ്റിയിരിക്കുന്നു.

അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നത് ഇതു തന്നെയാണ്. നമുക്കറിയാം പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച നാടാണ് നമ്മുടെ കേരളം. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടും നമ്മുടെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണ്. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പ്രകൃതിയെ കാത്ത്സൂക്ഷിച്ചതുപോലെ അടുത്തതലമുറക്കായി പ്രകൃതിയെകാത്തുസൂക്ഷിക്കാനുള്ള കടമ നമുക്കുണ്ട്.

മാലിന്യകൂമ്പാരങ്ങളിൽ നിന്ന് പ്രകൃതിസംരക്ഷണത്തിലേക്കുള്ള തിരിച്ചുപോക്ക് നമുക്ക് അനിവാര്യമാണ്. അങ്ങനെ ഒരു സുരക്ഷിതമായ പ്രകൃതിയെയാണ് ഇനിയുള്ള തലമുറക്ക് ആവശ്യം.

ഷിഫനാസ്
9 A എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം