ഉപയോക്താവ്:14755.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                   ഒരു കുഞ്ഞുയാത്ര

യാത്രയെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ മിന്നിമായുന്നത് ഞങ്ങൾ തിരുനെല്ലി എന്ന വയനാടുള്ള ഒരു ക്ഷേത്രത്തിൽ പോയതാണ്. പത്തുവർഷത്തോളമായി ഞങ്ങൾ അവിടെ പോകാൻ തുടങ്ങിയിട്ട്. കാരണം എന്റെ അച്ഛന്റെ അച്ഛൻ അതായത് അച്ചാച്ചൻ മരിച്ചിട്ട് 10 വർഷം ആയി .എല്ലാ വർഷവും ഒക്ടോബർ നാലിന് ഞങ്ങളവിടെ പോവാറുണ്ട് . 2019 ലും പോയിരുന്നു .ഞാനും അച്ഛനും അനിയത്തിയും ആണ് പോയത് . കാറിൽ ആണ് പോയത്. ഇതുവരെ ഇല്ലാത്ത അനുഭവങ്ങൾ ഇപ്രാവശ്യം പോയപ്പോൾ ഉണ്ടായി . അപ്പോൾ തുടങ്ങാം അല്ലേ... രാവിലെ ഒരു നാല് മണിക്കാാണ് ഞാൻ ഉണരുന്നത് . പൊന്നൂ... എന്ന വിളി കേട്ടാണ് ഞാൻ ഉണരുന്നത്. ആപ്പന്റെ ശബ്ദം കേൾക്കേണ്ട താമസം, ഞാൻ ഓടി അലമാരയ്ക്ക് അടുത്തെത്തി. മാറേണ്ട വസ്ത്രം എടുത്തു ബാത്ത്റൂമിലേക്ക് നീങ്ങി . പ്രഭാത കൃത്യങ്ങൾക്ക് ശേഷം റൂമിലെത്തി ഒരുങ്ങി . ഇനി യാത്ര .....അച്ഛനും അനിയത്തിയും പുറകിൽ ഇരുന്നു. ഞാനും ആപ്പിനു മുമ്പിലും. യാത്ര തുടങ്ങി . പിന്നെ ഞങ്ങൾ വണ്ടി നിർത്തിയത് കാട്ടിക്കുളത്ത് ഒരു ചായക്കടയിലാണ്. ഞങ്ങൾ തിരുനെല്ലിയിൽ പോകാനുള്ള വഴി ചോദിച്ചു തുടങ്ങിയപ്പോഴാണ് ആ കട അവിടെ കണ്ടത്. നമുക്കാവശ്യമായ ഭക്ഷണം നമ്മൾ തന്നെ എടുത്തു കഴിക്കുന്ന രീതിയ്ണവിടെ. ഞാനും അനിയത്തിയും ഒന്നിച്ചിരുന്നാണ് കഴിച്ചത്. പിന്നെ അവിടെ ഒരു ഒരു അടിപൊളി സാധനം ഉണ്ട്. ഉണ്ണിയപ്പം എന്ന സാധനം. അവിടത്തെ ഉണ്ണിയപ്പം ഇവിടെ ഉള്ള പോലെ അല്ല. അതിന് നല്ല വലിപ്പം ഉണ്ട് എന്നു മാത്രമല്ല രുചിയും കൂടുതലാണ്. അതിനുശേഷം ആപ്പൻ വണ്ടി ഓടിച്ചു .അച്ഛൻ വിശ്രമിക്കാൻ തുടങ്ങി.മട്ടന്നൂരിൽ നിന്ന് തിരുനെല്ലിയിലേക്ക് 100 കിലോമീറ്റർ ഉണ്ട് എന്നാണ് അവർ പറയുന്നത് .ശരിയാണോ എന്തോ .....!!!! കുറച്ച് ഉള്ളോട്ട് ചെന്നപ്പോൾ അവിടെ "ആനയുണ്ട് സൂക്ഷിക്കുക..." എന്ന ബോർഡ് കണ്ടു. പക്ഷേ ഞങ്ങളവിടെ മാനുകളെയാണ് കണ്ടത്... മാനുകളെ കണ്ടപ്പോഴേക്കും അച്ഛനും അപ്പനും പറഞ്ഞു ഫോട്ടോയെടുക്കുക എന്ന് .ഞാൻ ഫോട്ടോ എടുക്കുമ്പോഴേക്കും അവർ അവരുടെ പാട്ടിനു പോയി.ഹും എന്തോ ചെയ്യാനാ... അപ്പോഴതാ അനിയത്തി കുരങ്ങൻ....കുരങ്ങൻ... എന്ന് വിളിച്ചു കൂവുന്നു..ഞങ്ങൾ നോക്കുമ്പോൾ ദേ... നിക്കണൂ... കുറേകുരങ്ങൻമാർ...!!! കുരങ്ങന്മാർ പിന്നെ നമ്മുടെ വീട്ടിലെ പപ്പായ തിന്നാൽ വരാറുണ്ട് . ഓ...നമ്മൾ തിരുനെല്ലി എത്തി ...ഹാവൂ... സമാധാനമായി..!!! താഴെ വണ്ടി പാർക്ക് ചെയ്തു .എന്നിട്ട് ഞങ്ങൾ മുകളിലൂടെ നടന്നു. പ്രാർത്ഥിച്ചു .ബലിയിടാൻ പോയി .ഞാനും അനിയത്തിയും ബാഗ് പിടിച്ചുനിന്നു .തണുത്ത ഉറവക്കെട്ട് പോലുള്ള വെള്ളം. മഞ്ഞുമൂടിക്കെട്ടിയിരിക്കുന്നു. തണുത്ത കാറ്റ് തലോടുന്നത് പോലെ...... പ്രസാദം വാങ്ങി ഞങ്ങൾ തിരിച്ചു. അനിയത്തിക്ക് ബോളും എനിക്ക് ബ്രേസ്ലറ്റും വാങ്ങിച്ചു. കുറച്ചു ഫോട്ടോസ് എടുത്തു .കാറിൽ കയറി. വേറൊരു ചായക്കടയിൽ നിന്ന് പൊറോട്ടയും കടലക്കറിയും തിന്നു. ശുഭം.... പിന്നെ ഉറക്കം....

ആര്യ.എം.പി 6.C മധുസൂദനൻതങ്ങൾ സ്മാരക ഗവൺമെൻറ് യു.പി.സ്കൂൾ, മട്ടനൂർ

"https://schoolwiki.in/index.php?title=ഉപയോക്താവ്:14755.&oldid=740049" എന്ന താളിൽനിന്ന് ശേഖരിച്ചത്