ഇ.എ.എൽ.പി.എസ്. നെല്ലിമല/ഇ.എ.എൽ.പി.എസ്. നെല്ലിമല/ സൃഷ്ടിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2021 ജൂൺ 1 ന് പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടന്നു.

ജൂൺ 5- ലോക പരിസ്ഥിതി ദിനം

കുട്ടികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ വൃക്ഷത്തെകളും പച്ചക്കറികളും നട്ടു.

പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം, പോസ്റ്റർ രചന എന്നിവ നടത്തി.

ജൂൺ 19 - വായനാദിനം

വായന ദിനത്തിൽ എല്ലാ കുട്ടികൾക്കും വായനാസാമഗ്രികൾ നൽകി, പി.എൻ പണിക്കർ - കുറിപ്പ് തയ്യാറാക്കി, പത്ര വായനയ്ക്ക് മുൻ തൂക്കo നൽകി,വായനാ മത്സരം, വായനാ ദിന ക്വിസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി. ഇ-ലൈബ്രറി ഒരുക്കി.

ജൂലൈ 5 - ബഷീർ ചരമദിനം

ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിന അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി, ബഷീർ ദിന ക്വിസ് നടത്തി.

ജൂലൈ 21- ചാന്ദ്രദിനം

സൂര്യഗ്രഹണം, ചന്ദ്രഗ്രഗണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി. ചന്ദ്രനെ കുറിച്ചുള്ള കടങ്കഥകൾ, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിന ക്വിസ് നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം

ആഗസ്റ്റ് 15 രാവിലെ 8.45 ന് സ്കൂൾ H.M പതാക ഉയർത്തി. സ്വാതന്ത്ര ദിന ക്വിസ്, പതിപ്പ് തയ്യാറാക്കൽ , പതാക നിർമ്മിക്കൽ ,കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.

ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധി ക്വിസ്, ഫാൻസി ഡ്രസ് എന്നിവ നടത്തി. ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കി.

നവംബർ 1 - കേരളപ്പിറവി , തിരികെ സ്കൂളിലേക്ക്

2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അലങ്കരിച്ച് കോവിഡ് പ്രോട്ടോകോൾ സ്കൂൾ ലോക്കൽ മാനേജരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് ബലൂൺ നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു.