ഇ.എം.എ.എൽ.പി.എസ് പറവന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1976 ൽ സ്ഥാപിതമായി. 46 വർഷമായി ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നു. അന്നത്തെ വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കേരി അഹമ്മദ്കുട്ടി സാഹിബാണ് സ്‌കൂൾ അനുവദിച്ചത്. മയ്യേരി മുഹമ്മദ് മാസ്റ്റർ, തെയ്യമ്പാട്ടിൽ പോക്കർ സാഹിബ്, തെയ്യമ്പാട്ടിൽ ബീരാൻ സാഹിബ് എന്നിവരുടെ പ്രവർത്തനഫലമായിട്ടാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. സ്‌കൂൾ തുടങ്ങുമ്പോൾ 32 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 8 ഡിവിഷനുകളിലായി 187 കുട്ടികൾ പഠിക്കുന്നു. 10 അദ്ധ്യാപകരുമുണ്ട്. മയ്യേരി ഏനുദ്ദീൻ സാഹിബിന്റെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത്. ഈ വിദ്യാലയത്തിൽ നിന്നും ആദ്യം അക്ഷരം കുറിച്ചുപോയവരിൽ പലരും ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബിസിനസ് തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നു. ഇവരുടെ സഹായം സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ലഭിക്കാറുണ്ട്. കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. മാമ്പ്ര-പാറക്കൽ റൂട്ടിലാണ് ഈ സ്ഥാപനം. 8,9,10 വാർഡുകളിലെ കുട്ടികൾ ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുമ്പ് അയിരാനി ജി.എൽ.പി.എസ്, ചെറവന്നൂർ സ്‌കൂൾ എന്നിവിടങ്ങളിലാണ് കുട്ടികൾ പോയിരുന്നത്. തക്കളക്കേരി പറമ്പിലെ ഓത്തുപള്ളിമലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പറവന്നൂരിലാണ് ഏനുദ്ദീൻ മെമ്മോറിയൽ എയിഡഡ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം