ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

Infant Jesus H S Vadayar

Junior Red Cross Unit

സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും, വിശ്വ വിഖ്യാതനുമായ ജീൻ ഹെൻട്രി ഡ്യുണന്റിനാൽ രൂപീകൃതമായ കാരുണ്യ സേവന സന്നദ്ധ അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ റെഡ്ക്രോസ് സൊസൈറ്റി . "ഇന്റർ ആർമ കാരിത്താസ് " (യുദ്ധ മദ്ധ്യത്തിലെ കാരുണ്യം) എന്ന ലത്തീൻ ശൈലി ഈ സംഘടനയുടെ മുദ്രാവാക്യമാണ്. ദീനകാരുണ്യം (Humanity), ചേരിചേരായ്മ (Impartiality), നിഷ്പക്ഷത (Neutrality), സ്വതന്ത്ര്യം (Independence) , സന്നദ്ധ സേവനം (Voluntary Service ), ഐക്യമത്യം ( Unity ), സാർവ്വലൗകീകത (Universality) എന്നീ 7 അടിസ്ഥാന പ്രമാണങ്ങളുൾക്കൊണ്ട് മുന്നേറുന്ന സംഘടനയാണിത്.ഒന്നാം ലോക മഹായുദ്ധകാലത്ത് കാനഡയിലെ ക്യൂബയ് സംസ്ഥാനത്ത് കുട്ടികൾ യുദ്ധത്തിൽ മുറിവേറ്റവരെ സഹായിച്ചു കൊണ്ട് രംഗത്ത് എത്തുകയും അങ്ങനെ റെഡ് ക്രോസിന്റെ കുട്ടികളുടെ സംഘടനയായ ജൂനിയർ റെഡ്ക്രോസ് രൂപം കൊണ്ടു .1925 ൽ ഇന്ത്യയിലും രൂപം കൊണ്ടു സർവ്വാദരണീയനായ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ബോബർ യുദ്ധകാലത്ത് സ്ട്രെച്ചർ വാഹകനായി റെഡ്ക്രോസ് വോളണ്ടിയറായി റെഡ്ക്രോസ് സേവനമനുഷ്ടിച്ചിരുന്നു എന്നത് എല്ലാ ഭാരതീയനും അഭിമാനാർഹമായ ഓർമ്മകളാണ്.ആരോഗ്യം, സേവനം സൗഹൃദം എന്നീ സന്ദേശങ്ങളുമായി ജൂനിയർ റെഡ്ക്രോസ് (JRC ) മുന്നേറുന്നു. സേവനമാണ് മോട്ടോ .

2011 - 12 അധ്യയന വർഷമാണ് വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചത്. JRC യുടെ ആദ്യ പ്രസിഡന്റ് അന്നത്തെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി എ ആയിരുന്നു. പ്രാരംഭം മുതൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകനായി (ജൂനിയർ റെഡ്ക്രോസ് സ്കൂൾ ടീച്ചർ കൗൺസിലർ ) ശ്രീ ബിനു കെ പവിത്രൻ ഇന്നും സേവനം അനുഷ്ടിച്ചു വരികയാണ്. സ്ഥാപക വർഷത്തെ JRC യൂണിറ്റ് ചെയർമാൻ മാസ്റ്റർ ആഷിക് അനസ്, സെക്രട്ടറി മാസ്റ്റർ സച്ചിൻ രാജ്, ട്രഷറർ മാസ്റ്റർ അർജുൻ വിജയൻ എന്നിവരായിരുന്നു. 2013 ൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച JRC യൂണീറ്റിനും, മികച്ച JRC ടീച്ചർ കൗൺസിലർക്കും മുള്ള പുരസ്കാരം വടയാർ ഇൻഫന്റ് ജീസസ് എച്ച് എസ് വടയാർ യൂണീറ്റിനെ തേടി എത്തി.2013 ൽ JRC കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും 2014 മുതൽ JRC കോട്ടയം റവന്യൂ ജില്ലാ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്ന ഘട്ടത്തിൽ ഇപ്പോൾ ജൂനിയർ റെഡ് ക്രോസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു എന്നത് സ്കൂൾ JRC യൂണിറ്റിനും ഏറെ അഭിമാനകരമാണ്.

2011 - 12

സ്വാതന്ത്ര്യ ദിനാഘോഷം , റിപ്പബ്ളിക് ദിനാഘോഷം , മറ്റിതര സ്കൂൾ തല പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് JRC കേഡറ്റുകൾ . മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, റെഡ് ക്രോസ് ദിനാചരണം, സ്കൂൾ വളപ്പിലെ കൃഷി പ്രവർത്തനം,മരുന്ന് ശേഖരിച്ച് സർക്കാർ ആശുപത്രികൾക്ക്നൽകൽ,ആശുപത്രിസന്ദർശനവുംശുചീകരണവും,വൃദ്ധസദനംസന്ദർശനം,സമ്പൂർണ്ണവനവത്കരണമുദ്രാവാക്യമുയർത്തി ചരിത്രമുറങ്ങുന്ന വൈക്കം പട്ടണത്തിലേക്ക് സൈക്കിൾ റാലി , എ, ബി, സി ലെവൻ പരീക്ഷാ പരിശീലന കളരികൾ, ജില്ലാ സെമിനാർ , ജില്ല പഠന ക്യാമ്പ് തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ആദ്യ വർഷം തന്നെ നടന്നു. ആദരണീയ സ്കൂൾ മാനേജർ റവ.ഫാ.പോൾ പുത്തനങ്ങാടിയച്ചനായിരുന്നു സ്ഥാപക വർഷത്തെ JRC യൂണിറ്റ് മുഖ്യ രക്ഷാധികാരി. ബഹു.പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ. പി.ഡി.രാജൻ സ്ഥാപക രക്ഷാധികാരിയും ആയിരുന്നു. ബഹു വൈക്കം AEO ശ്രീ ശശി, ബഹു കടുത്തുരുത്തി DEO ശ്രീമതി രാജലക്ഷ്മി, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെലീനാമ്മ ജോർജ് , ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. KP പ്രശോഭൻ , തലയോലപ്പറമ്പ് ഗവ.ആശുപത്രിയിലെ Dr. ബിനാഷ ശ്രീധർ ,PTA-MPTA സ്റ്റാഫ് , റെഡ് ക്രോസ് സൊസൈറ്റി കോട്ടയംജില്ലാബ്രാഞ്ച് എന്നിവരുടെ നിർലോഭമായ സഹായങ്ങളും ഉപദേശങ്ങളും, സാന്നിദ്ധ്യവുമെല്ലാംസംഘടനയുടെ വളർച്ചയുടെ അടിസ്ഥാനമായിരുന്നു.ബഹുസ്ക്കൂൾമാനേജരുടെ അനുഗ്രഹാശിസ്സുകളോടെ സ്കൂളിൽ ആദ്യത്തെ കൃഷി പ്രവർത്തനം ഏറ്റെടുക്കുന്ന സംഘടനായാകുവാൻ ജൂനിയർ റെഡ്ക്രോസിന് കഴിഞ്ഞത്.

2012-2013

2012 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.തൻ വർഷങ്ങളിൽ ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, എയിഡ്സ് ദിനസന്ദേശങ്ങൾ ഉയർത്തിയുള്ള സൈക്കിൾ റാലി, രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ ദിനാചരണങ്ങൾ, ലഹരിയ്ക്ക് എതിരെ ലഹരി വിരുദ്ധ സന്ദേശ റാലികൾ, ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,"വൃദ്ധ സദനത്തിലൊരു നേരം " തുടങ്ങിയ പരിപാടികൾ തുടർന്നു..

2013-2014

2013 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.തൻ വർഷങ്ങളിൽ ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, ഗതാഗത നിയമങ്ങൾസംബന്ധിച്ച സന്ദേശങ്ങൾ ഉയർത്തിയുള്ള സൈക്കിൾ റാലി, രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ ദിനാചരണങ്ങൾ, ലഹരിയ്ക്ക് എതിരെ ലഹരി വിരുദ്ധ സന്ദേശ റാലികൾ, ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,"വൃദ്ധ സദനത്തിലൊരു നേരം " തുടങ്ങിയ പരിപാടികൾ തുടർന്നു..

2014-2015

2014 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.തൻ വർഷങ്ങളിൽ ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, വിവിധ സന്ദേശങ്ങൾ ഉയർത്തിയുള്ള സൈക്കിൾ റാലികൾ(ലഹരി വിരുദ്ധ സന്ദേശ റാലി,റോഡ് സുരക്ഷാസന്ദേശ റാലി), റെഡ് ക്രോസ് ദിനാചരണം. രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ ദിനാചരണങ്ങൾ, ലഹരിയ്ക്കെതിരെ ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,"വൃദ്ധ സദനത്തിലൊരു നേരം " തുടങ്ങിയ പരിപാടികൾ തുടർന്നു..2015 ജനുവരി 20 ന് Run Kerala Run നോട് അനുബന്ധിച്ച് കൂട്ടയോട്ടം നടത്തിയതിൽ മുഖ്യ സാന്നിദ്ധ്യമായി JRC.യോഗാ ദിനാഘോഷ പരിപാടി ഭംഗിയായി നടത്തി പത്രമാധ്യമങ്ങളിൽസ്കൂൾ നിറ സാന്നിദ്ധ്യമായി. ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തി.മുൻ വർഷ പരിപാടികൾ തുടർന്നു..

2015-16

2015 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു. പതിവ് പ്രവർത്തനങ്ങൾ തുടർന്നു.ജീൻ ഹെൻട്രി ഡ്യുണന്റ് സ്മാരക ക്വിസ് മത്സരം നടത്തി. 2015 ൽ JRC ഏറ്റെടുത്ത ഏറ്റവുംമികച്ച പരിപാടി മായിരുന്നു "നേത്രദാന സമ്മത പത്ര സമർപ്പണം " .2015 നവംബർ 24 ന് ബഹു. സ്കൂൾ മാനേജർ റവ.ഫാ. വർഗ്ഗീസ് ഇടശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കലാ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് CHC യിലെ മെഡിക്കൽ ഓഫീസർ ഡോ.ബിനാഷ ശ്രീധർ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി. ബഹു. ബ്ളോക്ക് പഞ്ചായത്ത് അംഗം. ശ്രീ.സി എൻ സന്തോഷ് മുഖ്യപ്രഭാഷണവും നടത്തി. വാർഡ് മെമ്പർ ശ്രീ മതി നിർമ്മല മാർട്ടിൻ , ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് സെക്രട്ടറി കുമാരി ജമീമ റ്റി ജോയി, പി.റ്റി എ പ്രസിഡന്റ് ശ്രീ K V സുരേഷ് കുമാർ , ബഹു.HI ശ്രീ സക്കീർ KB, സ്കൂൾ ഹെൽത്ത് കോ-ഓർഡിനേറ്റർ ശ്രീമതി നയന ജേർജ്ജ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ പി പ്രശോഭൻ , ഒപ്റ്റോമെടിസ്റ്റ് ശ്രീമതി ജിത വർഗ്ഗീസ്, സ്കൂൾ ഹെൽത്ത് നേഴ്സ് ശ്രീമതി അനു മോൾ എസ് തുടങ്ങി ഒട്ടനവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ബഹു മാനേജർ റവ.ഫാ. വർഗീസ് ഇടശ്ശേരി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി ഡേവിഡ്, അധ്യാപകർ അനധ്യാപകർ, പി റ്റി എ ,കുട്ടികൾ,എന്നിവരുടെ കൂട്ടായ്മയായിരുന്നു അത് . പിന്നീട് വൃദ്ധജന പരിപാലന സന്ദേശ റാലിയും എഴുമാന്തുരുത്ത് സെന്റ് റാഫേൽസ് വൃദ്ധ സദനത്തിൻ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷം നടത്തിയത് മറക്കാനാവാത്ത ഓർമ്മയാണ്. രക്ഷാകർത്താക്കൾ, തുടങ്ങി എല്ലാവരും നേത്രദാന സമ്മതപത്രം എഴുതി നൽകി മാതൃകയായി .2015 ഡിസംബർ 9 ന് ചെന്നൈ പ്രളയ ദുരിതാശ്വസനിധി സമർപ്പണം നടന്നു. ബഹു .IRCS സെക്രട്ടറി കുമാരി ജമീമ ടി ജോയി സ്കൂളിലെത്തി സമാഹരിച്ച നിധി ഏറ്റുവാങ്ങി .സ്വാതന്ത്ര്യ ദിനാഘോഷം , റിപ്പബ്ളിക് ദിനാഘോഷം ,മഴക്കാല പൂർവ്വ ശുചീകരണപ്രവർത്തനങ്ങൾ,റെഡ്ക്രോസ്ദിനാചരണം,മരുന്ന്ശേഖരിച്ച്സർക്കാർആശുപത്രികൾക്ക്നൽകൽ,ആശുപത്രിസന്ദർശനവുംശുചീകരണവും,എഴുമാന്തുരുത്ത് സെന്റ് റാഫേൽസ് വൃദ്ധസദനംസന്ദർശനം,തുടങ്ങിയവകൾനടന്നു.രക്തദാനത്തെ സംബന്ധിച്ച സന്ദേശങ്ങളുമായി വൈക്കത്തേക്ക് സൈക്കിൾ റാലി നടന്നു.മുൻ വർഷ പരിപാടികൾ തുടർന്നു..

2016-2017

2016 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം , റിപ്പബ്ളിക് ദിനാഘോഷം ,മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, റെഡ് ക്രോസ് ദിനാചരണം,മരുന്ന് ശേഖരിച്ച്സർക്കാർആശുപത്രികൾക്ക്നൽകൽ,ആശുപത്രിസന്ദർശനവുംശുചീകരണവും,എഴുമാന്തുരുത്ത് സെന്റ് റാഫേൽസ് വൃദ്ധസദനംസന്ദർശനം,തുടങ്ങിയവകൾനടന്നു.ജീൻ ഹെൻട്രി ഡ്യുണന്റ് സ്മാരക ക്വിസ് മത്സരം നടത്തി.2017 ജനുവരി 17 ന് റോഡ് സുരക്ഷാ വാരാചരണവുമായി ബന്ധപെടുത്തി വൈക്കത്തേക്ക് സൈക്കിൾ റാലി നടന്നു.മുൻ വർഷ പരിപാടികൾ തുടർന്നു..

2017-2018

2017 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.

ബോധി എന്ന പേരിൽ , ലഹരിയ്ക്കെതിരെ സെമിനാർ നടന്നു. ബഹു.കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബാബു സാർ ‍സെമിനാർ ക്ളാസ് നയിച്ചു.കൂടാതെ ലഹരിയ്ക്കെതിരെ ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ എന്നിവകളും നടന്നു. രക്ത ദാനത്തെ സംബന്ധിച്ച സന്ദേശങ്ങളുമായി വൈക്കത്തേക്ക് സൈക്കിൾ റാലി നടന്നുതൻ വർഷങ്ങളിൽ ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, റെഡ് ക്രോസ് ദിനാചരണം. രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,വൃദ്ധസദനംസന്ദർശനം,തുടങ്ങിയവകൾ നടന്നു.ജീൻ ഹെൻട്രി ഡ്യുണന്റ് സ്മാരക ക്വിസ് മത്സരം നടത്തി.ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് സ്കളിൽ നിന്ന് JRC യുടെ നേതൃത്വത്തിൽ ഓഖിഫണ്ട് സമാഹരിച്ച് നൽകി.മുൻ വർഷ പരിപാടികൾ തുടർന്നു..

2018-19

2018 ൽJRC സംസ്ഥാന വ്യാപകമായി ഫലവൃക്ഷ വിത്തുകൾ ശേഖരിച്ച് തൈകൾ ഉൽപ്പാദിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ നട്ടു കൊണ്ട് മാതൃകയായി. ബഹു ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീ. CN സന്തോഷ് ടി പരിപാടി ഉദ്ഘാടനം ചെയ്തു.2018 ലെ പ്രളയാനന്തരം പ്രകൃതി സംരക്ഷണവും എന്ന സന്ദേശമുയർത്തിക്കൊണ്ട് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് കുപ്പി ശേഖരണം JRC സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു.വടയാർ ഗ്രാമത്തിലെ പരമാവധി കുപ്പികൾ ശേഖരിക്കുകയും അത് റെഡ്ക്രോസ് ശേഖരിച്ച് കോട്ടയത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.പ്രളയാനന്തരം ജില്ലാ റെഡ്ക്രോസിന്റെ സഹായത്തോട് കൂടി വസ്ത്രങ്ങൾ, കമ്പിളികൾ , പാത്രങ്ങൾ, ബെഡുകൾ, കിച്ചൺ സെറ്റുകൾ മുതലായവകൾ പാവങ്ങൾക്ക് വിതരണം ചെയ്തു.പ്രളയാനന്തരംശുചീകരണ പ്രവർത്തനങ്ങളിൽ ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു.24-11-18ൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി നേച്ചർ പാർക്കായ ആയാംകുടി മധുരവേലിയിലെ മാങ്കൊ മെഡോസിലേക്ക് സൈക്കിൾ റാലിയായി പോകുകയും സന്ദർശിക്കുകയും അന്നേ ദിവസം തന്നെ എഴുമാന്തുരുത്ത് സെന്റ് റാഫേൽസ് വൃദ്ധ സദനം സന്ദർശുക്കുകയും ചെയ്തു. ഉപദേശങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളുമായി ബഹു സ്കൂൾ മാനേജർ റവ. ഫാദർ തോമസ് കണ്ണാട്ട് അച്ചൻ രക്ഷാധികാരിയായും, ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ഡേവിഡ്‍ പ്രസിഡന്റായും ഒപ്പമുണ്ടായിരുന്നു.മുൻ വർഷ പരിപാടികൾ തുടർന്നു..

2019-2020

2019മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.തൻ വർഷം ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, എയിഡ്സ് ദിനസന്ദേശങ്ങൾ ഉയർത്തിയുള്ള സൈക്കിൾ റാലി, രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ ദിനാചരണങ്ങൾ, ലഹരിയ്ക്ക് എതിരെ ലഹരി വിരുദ്ധ സന്ദേശ റാലികൾ, ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,"വൃദ്ധ സദനത്തിലൊരു നേരം " തുടങ്ങിയ പരിപാടികൾ തുടർന്നു. ഉപദേശങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളുമായി ബഹു സ്കൂൾ മാനേജർ റവ. ഫാദർ തോമസ് കണ്ണാട്ട് മുഖ്യരക്ഷാധികാരിയായും,പി ടി എ പ്രസിഡന്റ്‍ ശ്രീ കെ എം വിനോദ് രക്ഷാധികാരിയായും ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ കുര്യാക്കോസ്‍ പ്രസിഡന്റായും ഒപ്പമുണ്ട്.

2020-2021

2020മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു.തൻ വർഷം ആദ്യ കാല പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളിന്മേൽ ബോധവത്കരണ ക്ലാസുകൾ, എയിഡ്സ് ദിനസന്ദേശങ്ങൾ ഉയർത്തിയുള്ള സൈക്കിൾ റാലി, രക്ത ദാന ദിനാചരണം, രക്തദാന ഡയറക്ടറി നിർമ്മാണം, വിവിധ ദിനാചരണങ്ങൾ, ലഹരിയ്ക്ക് എതിരെ ലഹരി വിരുദ്ധ സന്ദേശ റാലികൾ, ഗ്രാമസദസ്സുകൾ, ബോധവത്കരണ സന്ദർശനങ്ങൾ, ആശുപത്രികളിലെ കിടപ്പു രോഗികൾക്ക് ഭക്ഷണം നൽകൽ,"വൃദ്ധ സദനത്തിലൊരു നേരം " തുടങ്ങിയ പരിപാടികൾ തുടർന്നു.തലയോലപ്പറമ്പ് ഗവ. ആശുപത്രിയിലും, തലയോലപ്പറമ്പ് മാത്താനം അമൃത വൃദ്ധസദനത്തിലുമാണ് പോയത്.കനേഡിയൻ റെഡ് ക്രോസിന്റെ സഹായത്തോടെ , ജില്ലാ റെഡ് ക്രോസ് വടയാർ മേഖലയിലെ 8 കുടുംബങ്ങൾക്ക് സൗജന്യമായി ടോയ് ലെറ്റുകൾ (സെപ്തിക് ടാങ്കോടു കൂടി) നിർമ്മിച്ചു നൽകി. ഇന്ത്യൻ റെഡ് ക്രോസ് വൈക്കം താലൂക്ക് സെക്രട്ടറി കൂടിയായ , JRC സ്കൂൾ ടീച്ചർ കൗൺസിലർ നേരിട്ട് ഇടപെട്ടാണ് ഇവ പൂർത്തീകരിച്ചത് ബഹു. വൈക്കം MLA ശ്രീമതി. C K ആശ താക്കോൽ ദാനം നടത്തി. സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം നടന്നു.കുമാരി ഹേമ എം‍ സ്കൂൾ,സബ് ജീല്ല തലങ്ങളിൽ ഒന്നാം സ്ഥാനം നേടി അഭിമാനമായി.കോവിഡ് മഹാമാരിയുടെ ആരംഭദിശയിൽ ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ JRC കേഡറ്റുകൾ അണിനിരന്നു. തുടർന്ന് 8 ലക്ഷം മാസ്കുകൾ നിർമ്മിച്ചു കൊണ്ട് -മാസ്ക്ക് ചലഞ്ചിലൂടെ JRC കേരളത്തിന് മാതൃകയായപ്പോൾ നമ്മുടെ കേഡറ്റുകൾ 500 ലേറെ മാസ്കുകൾ നിർമ്മിച്ചു. ഇത് വടയാർ ചക്കാല കോളനി മേഖലയിൽ പാവങ്ങൾക്ക് വിതരണം ചെയ്തു.വടയാർ മേഖലയിൽ കോവിഡ് കാലയളവിൽ 500 ലേറെ ഭക്ഷ്യ കിറ്റുകൾ, കോവിഡ് പ്രതിരോധകിറ്റുകൾ, മാസ്കുകൾ എന്നിവകൾ വിതരണം ചെയ്തു. കടുത്തവേനലിൽ ദാഹജലത്തിനായി വിഷമിക്കുന്ന പക്ഷികൾക്കും , ജീവികൾക്കും കുടിനീര് ഒരുക്കുന്നപ്രവർത്തനമായ "പറവകൾക്കൊരു പാനപാത്രം " എന്ന പരിപാടി കുട്ടികൾ വീടുകളിൽ കൂടി നീര് ഒരുക്കി വിജയിപ്പിച്ചു.മുൻ വർഷ പരിപാടികൾ തുടർന്ന് തൻ വർഷവും നടത്തി.ഉപദേശങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളുമായി ബഹു സ്കൂൾ മാനേജർ റവ. ഫാദർ തോമസ് കണ്ണാട്ട് മുഖ്യരക്ഷാധികാരിയായും,പി ടി എ പ്രസിഡന്റ്‍ ശ്രീ കെ എം വിനോദ് രക്ഷാധികാരിയായും ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ കുര്യാക്കോസ്‍ പ്രസിഡന്റായും ഒപ്പമുണ്ട്.

2021-2022

2021 മെയ് 8ന് റെഡ് ക്രോസ് ദിനാചരണ പരിപാടികളോടെ സമാരംഭിച്ചു. ജൂൺ 5പരിസ്ഥിതി ദിനത്തിൽ "എന്റെ മരം എന്റെ ജീവൻ" എന്ന JRC യുടെ പദ്ധതിയുടെ ഭാഗമായി ‍കേഡറ്റുകൾ വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. 2021 ജൂൺ 25 മുതൽ 7 ദിവസം രാവിലെ 6.30 മുതൽ 7.30 വരെഓൺലൈനിലൂടെ JRC സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യോഗാ പരിശീലനകളരി നടന്നു.യോഗാ പരിശീലനകളരിയിൽ എല്ലാ കേഡറ്റുകളും പങ്കെടുത്തു. നാട്ടിൽ ഭക്ഷ്യ കിറ്റുകൾ, കോവിഡ് പ്രതിരോധകിറ്റുകൾ, മാസ്കുകൾ എന്നിവകൾ വിതരണം ചെയ്തു. 2021ജൂൺ 26ന് മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് ചലഞ്ച് ഫണ്ട് JRC ജില്ലാ കമ്മറ്റി ബഹു കേരളാസഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവന് JRC ജില്ലാ കോ -ഓർഡിനേറ്റർ കൈമാറി. ഈ പ്രവർത്തനത്തിൽസ്കൂൾ ടീച്ചർ കൗൺസിലറും പങ്കാളിയായിരുന്നു. 2021ജൂൺ 26ന് വെബിനാറായി ലഹരി വിരുദ്ധ ബോധന ക്ളാസ് ശ്രീ. സാബു സി (ബഹു. പ്രിവന്റീവ് ഓഫീസർ എക്സൈസ് റേഞ്ച് ഓഫീസ് കടുത്തുരുത്തി.) സാർ എടുത്തു. വിവിധ മത്സരങ്ങളും വീഡിയോ പ്രദർശനങ്ങളും ഉണ്ടായിരുന്നു.രക്ത ദാന ദിന പരിപാടി സംഘടിപ്പിച്ചു.2021 ജൂലൈ 18നു് വെബിനാറായി ബാംഗ്ളൂരിലെ കൺസൾട്ടൻറ് സൈക്കോളജിസ്റ്റും, ക്ളിനിക്കൽ തെറാപ്പിസ്റ്റുമായ ഡോ. ജിനി കെ ഗോപിനാഥ് "കോവിഡ് കാലവും, കുട്ടികളുടെ മാനസികാരോഗ്യവും" എന്ന വിഷയത്തിൽ ക്ളാസ് എടുത്തു. സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായി ഓൺലൈൻ പ്രസംഗ മത്സരം നടന്നു.കുമാരി അൻവിത സുനിൽ സ്കൂൾ,സബ് ജീല്ല തലങ്ങളിൽ ഒന്നാം സ്ഥാനം നേടി അഭിമാനമായി. 2021 ഒക്ടോബർ 21ന് കൂട്ടിക്കൽ പ്രളയദുരന്തമേഖലയിൽ റെഡ് ക്രോസിനൊപ്പം സന്ദർശിച്ച് ഭക്ഷ്യ കിറ്റുകൾ, കോവിഡ് പ്രതിരോധകിറ്റുകൾ, മാസ്കുകൾ എന്നിവകൾ വിതരണം ചെയ്യുകയുംശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂൾ ടീച്ചർ കൗൺസിലർ നേരിട്ട് പങ്കെടുക്കുകയും ചെയ്തു.കുട്ടികളുടെ മാനസിക ബലം ശക്തിപ്പെടുത്തുവാൻ ദ്വൈവാരമായി ലൈഫ് ലെസൺസ് എന്ന പേരിൽ യൂ ട്യൂബ് ലിങ്ക് വഴി ബോധന ക്ളാസ് സംസ്ഥാന സമിതി വഴി ലഭിച്ചുവരുന്നു. .എ, ബി ലെവൽ പരീക്ഷകൾ പൂർത്തിയായി . സി ലെവൽ പരീക്ഷ ഫെബ്രുവരി18നും, സെമിനാർ ഫെബ്രുവരി 5നും പൂർത്തിയാകും.ഈ വേനലിലും പറവകൾക്കും മറ്റിതരസഹജീവികൾക്കും കുടിനീര് ഒരുക്കുന്നപ്രവർത്തനമായ "പറവകൾക്കൊരു പാനപാത്രം "എന്ന പ്രവർത്തനംകേഡറ്റുകൾ സ്വന്തം വീട്ടിലും ചെയ്യുകയാണ്. മറ്റിതര സേവന പ്രവർത്തനങ്ങൾ കോവിഡിന്റെ തീവ്രത കുറയുന്നതനുസരിച്ച മാർച്ച് 31നകം പൂർത്തിയാകും .JRC യുടെ പ്രവർത്തനങ്ങൾ തുടരുന്നു.നിലവിൽ ഉപദേശങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളുമായി ബഹു സ്കൂൾ മാനേജർ റവ. ഫാദർ ജോൺസൺ കൂവേലി മുഖ്യ രക്ഷാധികാരിയായും,പി ടി എ പ്രസിഡന്റ്‍ ശ്രീ വർഗ്ഗീസ് വി ജെ രക്ഷാധികാരിയായും, ബഹു ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി ജോൺ പ്രസിഡന്റായും ഒപ്പമുണ്ട്.