ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാറശ്ശാലയിൽ 1922 ൽ പാറശാലയിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.പാറശ്ശാല,  വലിയ വീട്ടിൽ വീരബാഹുപിള്ളയാണ്  പ്രഥമ വിദ്യാർത്ഥി .

പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ.സജീല ബീവി ഉൾപ്പെടെ 15 അധ്യാപകരും 1 അനധ്യാപകനുo ഇവിടെ സേവനമനുഷ്ടിക്കുന്നു. 357 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.190 ആൺ കുട്ടികളും, 167 പെൺ കുട്ടികളും ഉൾപ്പെടുന്നു