ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നാം ജീവിക്കുന്ന ചുറ്റുപാട് എങ്ങനെയുള്ള താണെന്ന് നമുക്ക് ഒരു വ്യക്തമായ ധാരണ വേണം. നാം ഇപ്പോൾ ജീവിക്കുന്ന ചുറ്റുപാടിൽ വളരെ ജാഗ്രതയോടെയാണ് നാം നിൽക്കുന്നത്. എന്തെന്നാൽ നമ്മുടെ ലോകം ഇപ്പോൾ തെറ്റായ വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
മനുഷ്യർക്ക് ഓരോ പ്രവർത്തിയും കഠിനമായി കൊണ്ടിരിക്കുന്നു. അതിന് പല കാരണങ്ങളും ഉണ്ട്. അതിലെ പ്രധാനമായ ഒരു കാരണമാണ് ശുചിത്വമില്ലായ്മ. ശുചിത്വം അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നാം ഓരോ സന്ദർഭത്തിലും കാലെടുത്തു വെയ്ക്കുമ്പോഴും അതിൽ എവിടെയെങ്കിലും ഉണ്ടാകും ശുചിത്വം എന്നൊരു നേർമാർഗ്ഗം. പക്ഷേ കൂടുതൽ സന്ദർഭങ്ങളിലും നാം അതിനെ നിസ്സാരമായി കാണുന്നു. ഒരു പ്രാധാന്യവും നൽകുന്നില്ല. എന്നാൽ ഇന്ന് മുതൽ നിങ്ങൾ അത് ശ്രദ്ധിക്കണം.
നാം നിസ്സാരമെന്ന് കരുതുന്ന തായിരിക്കും ചിലപ്പോൾ നമ്മെ പല നേട്ടങ്ങളിലും എത്തിച്ചിട്ടുണ്ടാവുക.

ശുചിത്വം പാലിച്ചാൽ അതിൽ ഒരുപാട് നേട്ടം ഉണ്ടാകും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഇന്ന് മുതൽ നാം അത് ശീലമാക്കണം.
ഇന്നു നമ്മൾ ഒരിടത്ത് പോവുകയാണെങ്കിൽ ഒന്നു കണ്ണോടിച്ചാൽ കാണാൻ കഴിയും. തോടും പുഴയും അരുവിയും കായലു മെല്ലാം മലിനമായി കിടക്കുകയാണ്. പക്ഷികളും മൃഗങ്ങളും മറ്റോ ആണോ ഇതൊക്കെ മലിനമാക്കുന്നത്? അല്ല. മനുഷ്യൻ തന്നെയാണ്. മനുഷ്യന്റെ വൃത്തികെട്ട പ്രവൃത്തികൾ കൊണ്ടു തന്നെയാണിത്.
പ്രകൃതിക്ക് ഒരുതെറ്റ് സംഭവിച്ചാൽ അതിന് പിന്നിൽ ഉണ്ടാവുക മനുഷ്യൻ്റെ കൈ തന്നെയാവും. പ്ലാസ്റ്റിക് വസ്തുക്കളും മറ്റു മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കളും കൊണ്ട് ഭൂമിയെ നിറയ്ക്കുന്നു.ആവശ്യം കഴിഞ്ഞാൽ നമുക്ക് തോന്നുന്ന സ്ഥലത്ത് വലിച്ചെറിയുന്നു .
ദ്രോഹം ചെയ്യാത്തവരോട് നാം എന്തിനാണ് ദ്രോഹംചെയ്യുന്നത്? അത് മഹാപാപമാണ് അതുകൊണ്ട് അതിനൊന്നും മുതിരാതെ ഭൂമിയുടെ സൗന്ദര്യം കാത്തു സൂക്ഷിച്ചു നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാം.
നമ്മുടെ വീടും പരിസരവും റോഡും സ്കൂളും മറ്റ് എല്ലാ സ്ഥലവും ശുചിത്വമുള്ള തായിരിക്കണം . ശുചിത്വക്കുറവ് കൊണ്ട് മാത്രമാണ് നാമിപ്പോൾ കൊറോണ പോലെയുള്ള മാരകമായ രോഗത്തെ നേരിടേണ്ടി വരുന്നത്. അതുകൊണ്ട് അതിനു മുതിരാതെ ശുചിത്വം എന്നുള്ള പ്രധാന ഘടകത്തെ മുറുകെപിടിക്കുക .
ഒന്ന് ചിന്തിക്കൂ .....
നാമൊന്ന് കണ്ണ് പൂട്ടി തുറക്കുമ്പോഴേക്കും ഭൂമിയിൽ നിറയെ പച്ചപ്പ്, കളകളാ ഒഴുകുന്ന പുഴ, മൗനമായി സഞ്ചരിക്കുന്ന അരുവിയും ചിലങ്ക പോലെ കിലുങ്ങുന്ന തോടും....
ആഹാ.... എന്തൊരു ഭംഗിയായിരിക്കും ഭൂമിയെ കാണാൻ !
ഇതിന് ഒരാൾ മാത്രം വിചാരിച്ചാൽ കഴിയില്ല . ഭൂമിയിലെ എല്ലാ ജനങ്ങളും കൈകോർക്കണമെന്നും പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് കണ്ടാൽ അരുതെന്ന് പറയണം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെ റീസൈക്കിൾ ചെയ്യാൻ കൊടുക്കാം .
ഇതൊക്കെ ചെയ്യുന്നത് കൊണ്ട് നമുക്ക് മാത്രമല്ല ഉപകാരം ഉണ്ടാവുന്നത്. മറ്റു ജീവജാലങ്ങളും രക്ഷപ്പെടും . നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലെയുള്ളവ ഭക്ഷണം എന്ന് കരുതി ഭക്ഷിച്ചാണ് ഒരുപാട് ജീവജാലങ്ങൾ ഭൂമുഖത്തുനിന്ന് ഇല്ലാതായത്. അതുകൊണ്ട് ഇത് സൂക്ഷിച്ചാൽ ഇവ ഇല്ലാതാക്കാം.
മനുഷ്യൻറെ ജീവിതം അപകടത്തിൽ ആവാതെ സൂക്ഷിക്കാം. ഭൂമിയെ രക്ഷിക്കാം. ശുദ്ധമായ വായു സംരക്ഷിക്കാം , രോഗങ്ങളെ ഇല്ലാതാക്കാം. ഇതൊക്കെ ശുചിത്വത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളാണ്.

നാം ഭൂമിയെ വേദനിപ്പിക്കാതെ ജീവിച്ചാൽ ഭൂമിയും നമ്മെ വേദനിപ്പിക്കാതിരിക്കും. അമ്മയെ പോലെ തന്നെയാണ് ഭൂമിയും. ഭൂമി നമുക്കാവശ്യമുള്ള പലതും നൽകുന്നു. അതുകൊണ്ടുതന്നെ അമ്മയെ ചേർത്ത് പിടിക്കാം.
നമുക്ക് പല നല്ല വഴികളിലൂടെ .....ശുചിത്വത്തിലൂടെ .... ശുചിത്വ കേരളം സുന്ദര കേരളം

ഫാത്തിമത്ത് നജ
7 A ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം