ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി

1917 ൽ 41 വിദ്യാർത്ഥികളുമായി സ്ഥാപിക്കപ്പെട്ട രാമവിലാസം ലോവർ പ്രൈമറിസ്കൂളിന്റെ മാനേജർ ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായരാണ്.ഒന്നുമുതൽ മൂന്നുവരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച പ്രസ്തുത സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ചെറുവള്ളിക്കാരൻ പരമേശ്വരൻ പിള്ള സാർ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തിരുമനസ്സിന്റെ;വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി വാങ്ങി 1930 ൽ ഒരു ക്ലാസ്സുകൂടി ചേർത്ത് ഒരു പൂർണ്ണ എൽ.പി സ്കൂളാക്കി ഉയർത്തി.അതോടൊപ്പം ഈ വിദ്യാലയം സർക്കാരിനു വിട്ടു കൊടുക്കുകയും ചെയ്തു.

തുടർന്ന് ക്രമേണ ഓരോ ക്ലാസ്സുകൂടി അനുവദിച്ച് 1940 ആയപ്പോൾ ഇതൊരു പൂർണ്ണ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു.ചേനപ്പാടി നിവാസികളുടെ നിരന്തര ശ്രമത്തിന്റെയും താല്പര്യത്തിന്റെയും ഫലമായി 1960 ൽ എത്തിയപ്പോഴേയ്ക്കും ഇത് ഒരു പൂർണ്ണ ഹൈസ്കൂളായിത്തീർന്നിരുന്നു.1980 ൽ ബഹു.ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വൊക്കേഷണൽ വിഭാഗം അനുവദിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.മന്ത്രി തന്നെ നിർവഹിക്കുകയും ചെയ്തു.1992 മാർച്ചിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ സ്കൂളിൽ ജൂബിലി സ്മരണാർത്ഥം ഒരു Open air stage ഉം സ്കൂളിനു ചുറ്റുമതിലും നിർമിച്ച ചേനപ്പാടി നിവാസികളുടെ കരുതലും കാവലും എന്നും ഈ സ്കൂളിനു കരുത്തായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 ഉം എരുമേലിയിൽ നിന്ന് 7 ഉം പൊൻകുന്നത്തു നിന്ന് 9 ഉം കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂവപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഉപജില്ലയുടേയും അധികാര പരിധിയിലാണ്.

2017 സ്കുളിന്റെ 100-)o വാർഷികമാണ്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം