ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കല്യാണപേട്ട എന്ന എന്റെ ഗ്രാമം

1947 ആഗസ്റ്റ് 15 ന് തലസ്ഥാന നഗരിയിലെ ചെങ്കോട്ടയിലുയർന്ന ത്രിവർണ്ണ പതാക പരകോടികളുടെ മനസിൽ വിരിയിച്ചത് വികസനത്തിന്റെ സഹസ്രാരപത്മമാണ് . പക്ഷേ “ നിങ്ങളുടെ അഭിപ്രായത്തോടെനിക്കു യോജിപ്പില്ല . എങ്കിലും ആ അഭിപ്രയം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് ' എന്ന പ്ലാറ്റോവിന്റെ ജനാധിപത്യ ദർശനത്തിലേക്കെത്താൻ , സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ടോളം ചെന്നിട്ടും നമുക്കായില്ല . എന്ന സത്യം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു . നാടിന്റെ പുരോഗതിയ്ക്ക് നാട്ടുകാരുടെ സജീവ പങ്കാളിത്തമാണ് പരമപ്രധാനമെന്നറിഞ്ഞു ഉണർവ്വിന്റെ ആവേശവുമായി പെരുമാട്ടി ഗ്രാമവും അവിടുത്തെ നാട്ടുകാരും മുന്നോട്ടു നീങ്ങുന്നു . ഏറെ ഊർജ്ജസ്വലതയോടെ , ഏറെ പ്രതീക്ഷയോടെ.......

മരം ഒരു വരം

കല്യാണപേട്ടയിൽ ധാരാളം ആൽമരങ്ങൾ ഉണ്ട്, ഇവയിൽ പലതിനും ദശാബ്ദങ്ങൾ പഴക്കം ഉണ്ട്. ഇവ ഈ പ്രദേശത്തെ കാലാവസ്ഥക്ക് സാരമായ ഘടകമാണ്. ഈ നാട്ടിലെ ജനങ്ങൾ ഈ മഹാ വൃക്ഷണങ്ങളെ ആരാധിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ആര്യവേപ്പ് ഒരു ദൈവിക മരമായി കരുതി പോരുന്നു. ഇവ മുറിക്കുന്നത് ഒരു പാപമായി കരുതുന്നു. ഈ മരങ്ങൾ ഈ പ്രദേശത്തെ ഒരു വന്കുടയായി ചൂടിൽ നിന്നും ഈ നാടിനെ സംരക്ഷിക്കുന്നു.

പലതുള്ളി പലതുള്ളി പെരുവെള്ളം

ഒരു കാലത്തു ജലത്തിന് വേണ്ടി ഒരുപാടു ബുദ്ധിമുട്ടിയിരുന്നു നാടാണ് കല്യാണപേട്ട. ഭൂഗർഭ ജലത്തിന്റെ നില വളരെ താഴെ ആയിരുന്നു. അത് ഉയർത്തി കൊണ്ടുവരാൻ ധാരാരാളം കുളങ്ങൾ കുഴിക്കുകയും ഡാമുകൾ പണിയുകയും ചെയ്തു. ഇതിന്റെ ഒക്കെ പരിണത ഫലമായി ഇന്ന് കേരളത്തിൽ  ഭൂഗർഭ ജലത്തിന്റെ നില ഏറ്റവും കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ഒന്നാണ് പാലക്കാടു ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കല്യാണപേട്ട എന്ന ഈ കൊച്ചു ഗ്രാമം.