ആനപ്രമ്പാൽ സൗത്ത് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതീക്ഷയുടെ തിരിനാളമായി വീണ്ടുമൊരു സ്കൂൾ കാലം.....

കോവിഡ് അടച്ചിടലിനു ശേഷം വീണ്ടുമൊരു പ്രവേശനോത്സവം... ഏറെ നാളത്തെ അടച്ചിടലിന് ശേഷം 2021 നവംബർ 1ന് സ്കൂൾ തുറക്കുന്നു എന്ന വാർത്ത ആശങ്കകൾക്കിടയിലും വളരെ സന്തോഷവും പ്രതീക്ഷയും നല്കുന്നതായിരുന്നു.. കുട്ടികളും അധ്യാപകരും അനധ്യാപകരും മാതാപിതാക്കളും എല്ലാരും വളരെ ഉത്സാഹത്തോടെയാണ് സ്കൂൾ തുറക്കലിനെ സ്വീകരിച്ചത്..

കുട്ടികളുടെ കളിച്ചിരികളില്ലാതെ, വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളെയും മെല്ലാം നേരിട്ട് നിറം മങ്ങിയ സ്കൂളിനെപൂർവ്വസ്ഥിയിലാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ...

സ്കൂൾ മാനേജ്മെൻ്റിൻ്റെയും പ്രധാനാധ്യാപിക അധ്യാപകർ അനധ്യാപകർ അഭ്യുദയകാംക്ഷികൾ വിവിധ സംഘടനകൾ തുടങ്ങി എല്ലാരുടെയും സഹകരണത്താൽ സ്കൂളും പരിസരവും ഏറ്റം സുന്ദരിയാക്കാൻ ' കഴിഞ്ഞു...

തോരണങ്ങളും ബലൂണുകളും മുത്തുക്കുടകളും കൊണ്ട് മനോഹരമായ എ എസ് യു പി യിലേക്ക് 'നംവബർ 1 ന് രാവിലെ കുട്ടികൾ ഉത്സാഹത്തോടെ എത്തിച്ചേർന്നു. കോവിഡ് മാനദണ്ഡ്ങ്ങൾ പാലിച്ചുകൊണ്ട് രക്ഷാധികാരി ഫാ: മാത്യു കടവിൽ, മനേജർ തുടങ്ങിയവരുടെ അനുഗ്രഹാശുകളോടെ പ്രാർത്ഥനയോടെ പുതിയ സ്കൂൾ വർഷം ആരംഭിച്ചു.

കുട്ടികൾക്ക് മധുര പലഹാരവും ഉച്ചയൂണും നല്കി.. കുട്ടികൾക്ക് ഓൺലൈനിൽ കൂടി മാത്രം പരിചയമുള്ള തങ്ങളുടെ അധ്യാപകരെയും കൂട്ടുകാരെയും തങ്ങളുടെ സ്കൂളും എല്ലാം കണ്ടതിൻ്റെ സന്തോഷം കണേണ്ടതായിരുന്നു.