അത്തോളി

Schoolwiki സംരംഭത്തിൽ നിന്ന്

അത്തോളി

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്ന് 16 കി.മീ. വടക്ക് മാറി കോഴിക്കോട് - അത്തോളി ബസ് റൂട്ടിലാണ് അത്തോളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.അത്തോളി പഞ്ചായത്ത് മുൻപ് മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ കീഴിൽമൊടക്കല്ലൂർ പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെട്ടു. പുരാതന ഗ്രീസിലെ പ്രത്യക്ഷ ജനാധിപത്യത്തിന്റെ ഭാഗിക രൂപമായ എഴുതാനും വായിക്കാനും അറിയാവുന്നവർ ഒത്തു ചേർന്ന് കൈ പൊക്കി വോട്ടു ചെയ്യുന്ന രീതിയാണ് അത്തോളിയിലും ഉണ്ടായിരുന്നത്.ആദ്യ പ്രസിഡണ്ട് ശ്രീ വട്ടക്കണ്ടി കുഞ്ഞിരാമൻ നായർ. മൊടക്കല്ലൂർ പഞ്ചായത്തിന്റെ കൂടെ കൊളക്കാട് വേളൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1963 ഡിസംബർ 13 ന് അത്തോളി പഞ്ചായത്ത് നിലവിൽ വന്നു. ശ്രീ. എൻ.കെ. നാരായണൻ മാസ്റ്ററെ ആദ്യ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.കുനിയിൽ പുഴ, വി.കെ. റോഡ്, ചീക്കിലോട്, കൊടശ്ശേരി എന്നവ അത്തോളി പഞ്ചായത്തിന്റെ അതിർത്തികളായി വരുനനു.

"https://schoolwiki.in/index.php?title=അത്തോളി&oldid=528509" എന്ന താളിൽനിന്ന് ശേഖരിച്ചത്