സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലി
കുട്ടികളിൽ കൃത്യമായ അച്ചടക്കം ഉണ്ടാക്കിയെടുക്കാനും അവരുടെ കഴിവുകൾ സഭാകമ്പം ഇല്ലാതെ മടികൂടാതെ പ്രദർശിപ്പിക്കുവാനും വ്യക്തിത്വ വികസനത്തിനും സ്കൂൾ അസംബ്ലി സഹായകമാകുന്നു.
1 മുതൽ 4 വരെ എല്ലാ ക്ലാസ്സിനും അസംബ്ലി നടത്താൻ അവസരം നൽകുന്നു. അസംബ്ലി നടത്തുന്ന ക്ലാസ്സിലെ കുട്ടികൾ തന്നെയാണ് നേത്യത്വം നൽകുന്നതും. അതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിൽ പങ്കാളിയാകാൻ പ്രതിജ്ഞ, പത്രപാരായണം, വ്യായാമം, ദേശീയഗാനം, കവിപരിചയം/വ്യക്തിപരിചയം, മഹത് വചനം എന്നീ പ്രവർത്തനങ്ങളിലൂടെ നേത്യത്വപാടവം നേടിയെടുക്കാൻ സാധിക്കുന്നു. എല്ലാ ദിവസവും അസ്സംബ്ലി നടത്തുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മലയാളത്തിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തി വരുന്നു.