സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഗ്രന്ഥശാല
വായനയുടെ ലോകത്ത് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കഥകളും, കവിതകളും , നോവലുകളും , പഠനപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി .ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന . "വായിച്ചാൽ വളരും ,വായിച്ചില്ലേലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും " എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭാവനാ ശേഷിയും, വിശകലന ശേഷിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന തരത്തിലാണ് നാം ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഏകദേശം 1500 ഓളം പുസ്തകങ്ങൾ ഇവിടുത്തെ ലൈബ്രറിയിൽ ഉണ്ട്. ആഴ്ചയിൽ ഓരോ പിരീയഡ് ഇതിനായി മാറ്റി വച്ചിട്ടുണ്ട്. മാത്രമല്ല ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പുസ്തക നിരൂപണം, ക്വിസ് , തയ്യാറാക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.