സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കായികമേള 2023-24 ഈ വർഷത്തെ സ്കൂൾ തല കായികമേള ഒക്ടോബർ 10, 11 ദിവസങ്ങളിൽ നടത്തപ്പെട്ടു. ഹൗസ് വൈസ് ആയാണ് മത്സരങ്ങൾ നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം കുമാരി ആര്യനന്ദ ശിവൻ മാർച്ച് പാസ്റ്റായി എത്തിയ മത്സരാർത്ഥികളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കുമാരി ആര്യനന്ദ ശിവനെ ആദരിക്കുകയും മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടികൾ ആവേശത്തോടെ എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്തു. വിജയികൾക്ക് മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.