സെന്റ് മേരീസ് യു പി എസ് തരിയോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്


വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം ഉളവാക്കുന്നതിനും ചരിത്രത്തെക്കുറിച്ചും ആനുകാലിക സംഭവങ്ങളെക്കുറിച്ചും അറിവുള്ളവരാക്കുന്നതിനുമായി ആരംഭിച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.കൊറോണ കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്തന്നെ  ദിനാചരണങ്ങളെല്ലാം ഭംഗിയായി നടത്താൻ സാധിച്ചു. ക്വിറ്റ് ഇന്ത്യ  ദിനത്തിൽ കുട്ടികൾക്ക് ആ ദിവസത്തിന്റെ പ്രാധാന്യത്തേക്കുറിച്ച്  വിവരിക്കുന്ന വീഡിയോ പ്രദർശനം നടത്തി.. ഓഗസ്റ്റ് 6,9ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായ പരിപാടികളോടെആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമാണം, മുദ്രാവാക്യ രചന മത്സരം, സഡാക്കോ കൊക്ക് നിർമാണം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി... ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വർണാഭമായ പരിപാടികളോടെയാണ് ആഘോഷിച്ചത്... സ്വാതന്ത്ര്യ സമര സേനനികളെക്കുറിച്ചുള്ള ചുമർ പത്രിക നിർമാണം, പ്രച്ഛന്ന വേഷ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയുള്ള സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. സ്കൂളിൽ പതാക ഉയർത്തി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ അബ്രഹാം സർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.. വിദ്യാർത്ഥികൾ ദേശ ഭക്തി ഗാനം ആലപിച്ചു..  കുട്ടികളിൽ ചരിത്രന്വേഷണ തല്പര്തയും പുതിയ ഉണർവും സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്‌ നടത്തി വരുന്നു..

യുദ്ധം മനുഷ്യരാശിയുടെ ഉന്മൂലനമാണ്. യുദ്ധം ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വീണ ആ നിമിഷം മുതൽ ഇന്നുവരെ ആ ജനത അനുഭവിക്കുന്ന യാതനകൾ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.  യുദ്ധത്തിന്റെ ദുരന്തമുഖം ഓരോ നിമിഷവും നമ്മെ ഓർമ്മപ്പെടുത്തുകയാണ് നാഗസാക്കി ഹിരോഷിമ ദിനം നാം ആചരിക്കുമ്പോൾ. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സെന്റ് മേരിസ് യുപി സ്കൂൾ തരിയോട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്കായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.

💎പോസ്റ്റർ നിർമാണം,

💎സഡാക്കോ കൊക്ക് നിർമാണം,

💎സമാധാനത്തിന്റെ സന്ദേശം നൽകി കൊണ്ട് വീടുകളിൽ തിരി തെളിയിക്കൽ

തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ    നടത്തി. വിവിധ മത്സരങ്ങളിൽഎൽപി,യുപി വിഭാഗത്തിൽ  വിജയികളെ കണ്ടെത്തുകയും സമ്മാന അർഹരായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.