പക്ഷികൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരേ
കൂടുണ്ടാക്കാൻ മരങ്ങളില്ല
മരങ്ങളെല്ലാം നശിപ്പിക്കുന്നു
മീനുകൾ കൂട്ടമായ് കരയുന്നു
കാരണമറിയേണ്ടേ കൂട്ടുകാരെ
ആറ്റിലും തോട്ടിലും വെള്ളമില്ല
ഉള്ള ജലമോ മലിനമാണ്
അരുതേ അരുതേ ചെയ്യരുതേ
മരങ്ങളൊന്നും വെട്ടരുതേ
വെള്ളമതൊട്ടും മലിനമാക്കരുതേ
മിണ്ടാപ്രാണികൾ ജീവിച്ചോട്ടെ