അമ്മ
ഒരു ജന്മം തന്നൊരമ്മയെ
നാം ഓർത്തിടേണം
സ്നേഹംപകർന്നൊരമ്മയെ
നാം ഓർത്തിടേണം.
ആദ്യ വിദ്യാലയമാം അമ്മയെ
നാം ഓർത്തിടേണം
ആദ്യമായ് അമ്മയെന്നു
രു വിട്ട നേരത്ത്
വാരിപ്പുണർന്നൊരമ്മയെ
നാം ഓർത്തിടേണം
പാലൂട്ടി സ്റ്റേ ഹിച്ചു പോറ്റി
യൊരമ്മയെ നാം ഓർത്തിടേണം
വീഴാതെയെൻ കരം പിടിച്ചു നടത്തിയൊരമ്മയെ
നാം ഓർത്തിടേണം
എൻ മിഴി നിറയുമ്പോളോ ടിയെടുക്കുമെൻ
അമ്മ തൻ കരങ്ങളെ
നാം ഓർത്തിടേണം
ഈശ്വര ചിന്തയെൻ
കൊച്ചു ഹൃദയത്തിൽ
പകർത്തിയൊരമ്മയെ
നാം ഓർത്തിടേണം
തൻ മാധുര്യ രാഗങ്ങൾ
പാടി യു റക്കുമെൻ
അമ്മയെ നാം ഓർത്തിടേണം