ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

LITTLE KITE SUMMER CAMP  - PHASE 1

Summer camp phase 1

Academic Masterplan 2025-26

Academic Masterplan 2025-26 പ്രമാണം:Academic Masterplan.pdf


പരിസ്ഥിതി ദിനാചരണം

സെൻതോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരിയിൽ ഇക്കോ ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കുര്യൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് കളരിക്കൽ വൃക്ഷത്തൈ കൈമാറിക്കൊണ്ട് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു.അയ്യങ്കുന്ന്  അസിസ്റ്റൻറ് കൃഷി ഓഫീസർ പ്രതീഷ് എസ് പരിസ്ഥിതി ദിന സന്ദേശം നൽകി .പി .ടി .എ പ്രസിഡൻ്റ് ശ്രീ തോമസ് നടുത്തോട്ടത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പരിസ്ഥിതി ദിന ഗാനം, പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു. അധ്യാപികയായ ശ്രീമതി ലിൻസി നന്ദി പറഞ്ഞു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും വിദ്യാർത്ഥികൾക്കായി ക്വിസ്, ചിത്രരചന, ''പ്രകൃതിയെ അറിഞ്ഞ്" കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.

Environmental Day 2025

ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി പ്രത്യേക അസ്സമ്ബ്ലി  വിളിച്ചു ചേർക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വിവിധ പ്രോഗ്രാമുകൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ വിമുക്തി ക്ലബ്‌ പ്രസിഡന്റ്‌, ജൂഡ് റിജു ചാക്കോ ചൊല്ലിക്കൊടുത്തു. ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാജി കുര്യൻ നൽകി. ചടങ്ങിൽ കരിക്കോട്ടക്കരി PHC ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രി. ജെയ്സൺ സർ

പേ വിഷ പ്രതിരോധ ബോധ വത്കരണ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. ലഹരിക്കെതിരെ സന്ദേശം നൽകുന്ന ന്യൂസ്‌ പേപ്പർ കൊളാഷ്  എക്സിബിഷൻ, കവിത, പ്രസംഗം,ഫ്ലാഷ് മൊബ് എന്നിവയും സൂമ്പ ഡാൻസും  നടത്തി

Anti Drugs Day

Health Club ൻ്റെ നേതൃത്വത്തിൽ ജൂലൈ 1 Docters day യിൽ കരിക്കോട്ടക്കരി ഗവ. ഹോസ്പിറ്റൽ അസി. സർജൻ ഡോ. ജയകൃഷ്ണനെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കുര്യൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഡോക്ടറെ പൊന്നാടയണിയിക്കുകയും മധുരം നൽകുകയും ചെയ്തു.

Doctors Day 2025

വിജയോത്സവം - 2025