സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ആർഷഭാരത സംസ്കാരത്തിന്റെയും നാഗരിതയുടെയും പിറവിയ്ക്ക് നിദാനം  മനുഷ്യരുടെ സംഘബോധവും അധ്വാനവുമാണ്. വ്യക്തിക്ക്  സമൂഹത്തോടും പ്രകൃതിയോടും ഉള്ള ബന്ധമാണ് സാമൂഹ്യശാസ്ത്രത്തിന്റെ പഠനമേഖല. കുട്ടികളിൽസാമൂഹ്യ ശാസ്ത്ര ബോധം വളർത്തിയെടുക്കാൻ വേണ്ടി നിലകൊള്ളുന്ന ക്ലബ്ബാണ്  സാമൂഹ്യശാസ്ത്ര ക്ലബ്ബ്. സാമൂഹ്യ ജീവിതത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനും ഭദ്രതയ്ക്കും ഒരുമയുടെ പ്രവർത്തനങ്ങൾ കൂടിയേതീരൂ ഈ പ്രവർത്തനങ്ങൾ കൂട്ടിയിണക്കുകയാണ് ക്ലബ്ബ് അംഗങ്ങളുടെ ഉത്തരവാദിത്വം. സമൂഹശാസ്ത്രം മാറുന്ന കാലഘട്ടത്തിൽ വെല്ലുവിളികൾ നേരിടാൻ മുന്നോട്ടുപോകാനും സാമൂഹ്യശാസ്ത്രംഉത്തമ പൗരന്മാരായി വളരുന്നതിനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്നതിനും ഉള്ള അറിവും മനോഭാവങ്ങളും നൈപുണ്യവും വികസിപ്പിക്കാൻ ക്ലബ് ഉപകരിക്കുന്നു. സാമൂഹ്യസാമ്പത്തിക അ ശാസ്ത്ര മേഖലകൾ കൂടുതൽ അന്വേഷണങ്ങൾ നടത്താനും അവ സാമൂഹിക പുരോഗതി സാമൂഹികപുരോഗതിക്ക് ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന ആർജ്ജവത്തോടെ കുട്ടികളെ അതിലേക്കായി ഒരുക്കുന്നു.

സെന്റ് ജോസഫ് ആന്റ് സെന്റ് സിറിൽസ്  എച്ച്. എസ്. എസ്സിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, നവോത്ഥാന നായകന്മാരുടെ ദൃശ്യാവിഷ്കാരം, പോസ്റ്റർ നിർമ്മാണം, സികറ്റ്, ചിത്രരചന, റാലി എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുന്നു.സാമൂഹ്യശാസ്ത്രമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവരിലെ സാമൂഹ്യഅവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. പഠന യാത്രകൾ,  മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം.

കേരളത്തിന്റെ കാർഷിക തനിമയെപുനർ ആവിഷ്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തു പ്രദർശനം നടത്തപ്പെടുകയുണ്ടായി. കാർഷികഗ്രാമമായ മങ്ങാട് ഇത്രമാത്രം കൃഷിയെ നെഞ്ചിലേറ്റിയ നാടാണെന്ന് ബോധ്യപ്പെടുകയും, പുതിയ തലമുറയിൽപെട്ടുന്ന നമ്മൾക്ക് കാർഷിക സംസ്കാരത്തെ ഊട്ടി ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നുള്ള അവബോധം വളർത്തുകയും ഈ പ്രദർശനം കൊണ്ട് സാധിച്ചു .

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗങ്ങൾ. ഇ-മാഗസിൻ തയ്യാറാക്കി. ക്ലബ്ബിലെ അംഗങ്ങൾ യുദ്ധത്തിനെതിരായ  യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്ററുകൾ തയ്യാറാക്കിയും മാഗസിനിൽ  പങ്കാളികളായി.

ഹിരോഷിമ നാഗസാക്കി ദിനത്തെകുറിച്ചുള്ള അവബോധം ജനിപ്പിക്കുന്നതിനായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വീഡിയോ നിർമ്മിച്ചു.

വീഡിയോ ലിങ്ക് : ഹിരോഷിമ നാഗസാക്കി

ഇന്നത്തെ വിദ്യാർത്ഥികളെ നാളത്തെ ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിൽ  സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പങ്കാളിത്തം  സ്തുത്യർഹമാണ്.