സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
അതിജീവനത്തിന്റെ നാളുകൾ
സ്വപ്നം പോലും കാണാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് ഓരോ നിമിഷവും മനുഷ്യായുസ്സ് കുറയുക എന്നത്. പക്ഷെ , ഇപ്പോൾ നമ്മൾ ആ സാഹചര്യത്തിലാണ് കടന്നു പോകുന്നത്. കോവിഡ് 19 എന്ന രോഗത്തെ അടിച്ച് വീഴ്ത്തണമെങ്കിൽ നമുക്ക് സാമൂഹികാകലം എന്ന ചൂരൽ ഉപയോഗിക്കേണ്ട സാഹചര്യമാണിപ്പോൾ.
പണ്ട് വസൂരി, പ്ലേഗ് എന്നീ രോഗങ്ങൾ പടർന്നതിനെപ്പറ്റിയുള്ള കഥകൾ കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. പക്ഷെ, ആ അവസ്ഥ ഇപ്പോൾ കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നു. ഓരോ 24 മണിക്കൂറിനുള്ളിൽ 200 ലേറെ പേർ മരിച്ചു വീഴുന്നു. മലയാളികൾ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരിക്കുന്നു കൈ കഴുകുക എന്നുള്ളത്. കോവിഡ് 19 അലെങ്കിൽ നമ്മൾ ഓമനപേർ വിളിക്കുന്ന കൊറോണയെ തുരത്താൻ കൈ കഴുകുക ,' സാമൂഹീകാകലം പാലിക്കുക എന്നുള്ള മാർഗങ്ങളല്ലാതെ വേറെയൊന്നും നമ്മുടെ മുമ്പിൽ ഇല്ല . കോവിഡ് 19 ന് എതിരെയുള്ള വാക്സിൻ കണ്ടു പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് മെഡിക്കൽ രംഗത്തുളളവർ. ഈ മഹാമാരിയിൽ നിന്ന് 1000 ത്തിലേറെ പേർ രക്ഷപ്പെട്ടു. ആരോഗ്യ പ്രവർത്തകരെ നല്ലതിനു വേണ്ടി പോത്സാഹിപ്പിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് അതു പോലെ ത്തന്നെ അവർ തരുന്ന നിർദ്ദേശങ്ങൾ മാത്രം പാലിക്കുകയെന്നതും. വ്യക്തി ശുചിത്വം മാത്രമല്ലാതെ വിവര ശുചിത്വവും നമ്മൾ പാലിക്കുവാൻ ശ്രദ്ധിക്കണം. മഹാമാരി പോലെ പെയ്തിറങ്ങുന്ന കോവിഡ് 19 നെ തുരത്താൻ ഈ ശുചിത്വങ്ങൾ നമ്മെ സഹായിക്കും ഇപ്പോൾ അകന്നിരുന്നാൽ കുറച്ച് കഴിയുമ്പോൾ അടുക്കാം. പക്ഷെ, ഇപ്പോൾ അടുത്തിരുന്നാൽ കുറച്ച് കഴിഞ്ഞാൽ അകന്നിരിക്കാം എന്നുള്ള യാഥാർത്ഥ്യം ഓർമ്മപ്പെടുത്തുന്നു. വീട്ടിലിരിക്കൂ...... കൈകഴുകൂ... സുരക്ഷിതരാകൂ..
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |