സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


ചരിത്ര സ്മാരകങ്ങൾ

ചാപ്പമറ്റം അത്താണി
          ഗ്രാമത്തിലെ പ്രാധാന ചരിത്ര സ്മാരകം. പൊൻകുന്നം-മണിമല റോ‍ഡിനരികിലായി സ്ഥിതി ചെയ്യുന്നു. പണ്ടുകാലത്തെ ചുമടുതാങ്ങിയായിരുന്നു ഇതെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. പക്ഷേ ഇതിൽ ഇന്ന് കാലം മങ്ങലേൽപിച്ചുകൊണ്ടിരിക്കുന്നു.
പുലിയെള്ള്                                                                                                                                                                                                                                                                                             ഗ്രാമത്തിലെ  പ്രാധാനപ്പെട്ട   മറ്റാരു ചരിത്രസ്മാരകം. ചിറക്കടവ് താമരക്കുന്ന് പള്ളിയിൽനിന്നും ഒരു കിലോമീറ്റർ ഉള്ളിലായി  സ്ഥിതി ചെയ്യുന്നു. പണ്ട് കാലത്ത് പുലി ജീവിച്ചിരുന്ന ഗുഹയാണെന്നു അതല്ല ചെമ്പകശ്ശേരി രാജാവ് യുദ്ധകാലത്ത്  ഒളിവിൽ കഴി‍‍‍ഞ്ഞ സ്ഥലമാണെന്നും രണ്ടഭിപ്രായം ഇതിനെപറ്റി നിലവിലുണ്ട്. ഗുഹയിൽ നിന്നുള്ള നില്ക്കാത്ത ശക്തിയേറിയ ജലപ്രവാഹം  സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ഇവിടെ നിന്നും വരുന്ന നീരുറവ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്ര ചിറയിൽ  നിന്നാണെന്നാണ് വിശ്വാസം. റോഡ്  നിരപ്പിൽ നിന്നും താഴെ സ്ഥിതി  ചെയ്യുന്നതിനാൽ ഇതൊരു  ഭൂഗർഭഗുഹയാണെന്നു തോന്നും. ഈ പുലിയെള്ളിനു  മുകളിൽ വൻ വൃക്ഷങ്ങൾ  നിലകൊള്ളുന്നത്  ഇന്നും ഒരു  അത്ഭുതമായി തുടരുന്നു.

അരിപ്പാറ വെള്ളച്ചാട്ടം

ചിറക്കടവ് വളരെ കാലഘട്ടം മുമ്പേ മുന്നേ പ്രശസ്തമായ ഒരു പ്രദേശമായിരുന്നു. ചിറക്കടവ് അമ്പലത്തിന് സമീപമുള്ള അരിപ്പാറ വെള്ളച്ചാട്ടം പുരാതനകാലത്ത് ശബരിമല തീർഥാടകരുടെ ഒരു ഇടത്താവളമായിരുന്നു. പണ്ടുകാലങ്ങളിൽ വാഹനഗതാഗതം സൗകര്യങ്ങളൊക്കെ വികസിപ്പിക്കുന്ന മുൻപ് കാൽനടയായി അവന്മാർ എത്തുകയും വെള്ളച്ചാട്ടത്തിന് വിശ്രമിക്കുക അവിടെനിന്ന് തീർത്ഥാടനത്തിന് തീർത്ഥാടനത്തിന് പോവുകയും ചെയ്യ്തിരുന്ന കാലഘട്ടം ഇവിടെയുണ്ടായിരുന്നു.

വാണിജ്യം

പണ്ടുകാലങ്ങളിൽ മണിമലയാറിലൂടെ കയറി ചിറക്കടവിൽ വാണിജ്യാവശ്യങ്ങൾക്കായി പടിഞ്ഞാറു ഭാഗത്തു നിന്നും കെട്ടു വെള്ളങ്ങൾ വരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു ഇങ്ങനെയുള്ള ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ചിറക്കടവ് സ്ഥിതിചെയ്യുന്നത് മേഖല എന്ന് അറിയപ്പെടുന്ന