സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി ക്ലബ്‌

2017 ജൂൺ5 ന് ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റ്‌.അഗസ്റിൻസ് വിദ്യാലയത്തിൽ പുതുമയാർന്ന പരിപാടികളാണ് കുട്ടികളും അധ്യാപകരും പിടിഎ യുടെ സഹകരണത്തോടെ സംഘടിപ്പിച്ചത്‌. ഈശ്വരപ്രാർഥനയോടെ ആരംഭിച്ച സ്കൂൾ അസ്സംബ്ലിയിൽ ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മനോഹരമായ സന്ദേശമാണ് പ്രധാനാധ്യാപിക ശ്രീമതി ആനി കെ.എ.വിദ്യാർഥികൾക്ക് നൽകിയത്. തുടർന്ൻ വിദ്യാർഥി പ്രതിനിധിയായ ഗൌരി എസ് മേനോൻ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി സന്ദേശഗാനം ഹൈസ്കൂൾ, യു..പി.വിഭാഗത്തിൽനിന്നും ആലപിച്ചു. വാർഡ്‌ മെമ്പർ ശ്രീ ജോളി വൃക്ഷത്തൈ നട്ടുകൊണ്ട് ചടങ്ങുകൾ ഊര്ജിതമാക്കി. തുടർന്ൻ സ്കൂൾ അങ്കണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. ജസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ഹരിതോദ്യാന പദ്ധതിയുടെ ഭാഗമായി പൂച്ചട്ടികളിൽ പൂച്ചെടികൾ നട്ടു. ഔഷധോദ്യാനത്തിലേക്ക് വിവിധ ഔഷധ സസ്യങ്ങൾ കുട്ടികൾ ശേഖരിച്ച് നടുകയുണ്ടായി. യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചാർട്ട് നിർമ്മാണ൦, പ്ലക്കാർഡ് നിർമ്മാണ൦ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. പി ടി എ.,ജനപ്രതിനിധികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവിളംബര ജാഥ സംഘടിപ്പിച്ചു.

‘പരിസ്ഥിതി സംരക്ഷണ പരിപാടി’ 2018-19 ജൂൺ അഞ്ചിന് സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തിയ ഉദ്ഘാടന ചടങ്ങുകളോടെ 2018-19 അധ്യയന വർഷത്തെ ‘പരിസ്ഥിതി സംരക്ഷണ പരിപാടി’കൾക്ക് ആരംഭം കുറിചു. പിടിഎ പ്രസിഡന്റ് ശ്രീ എൻ എ ആന്റണി അധ്യക്ഷതവഹിച്ച പ്രസ്തുത ചടങ്ങിൽ ഉദ്ഘാടകനായ വാർഡ് മെമ്പർ ശ്രീ ജോളിയും പൂർവ്വ സംഘടനകളായ തണൽ പൂമരം എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ഷാജി ഏവർക്കും സ്വാഗതമേകി. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി വാർഡ് മെമ്പറിൽനിന്ന് തൈകൾ ഏറ്റുവാങ്ങി ഈ അധ്യയന വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

അധ്യാപിക ശ്രീമതി ഷീബ മരിയ പരിസ്ഥിതി എന്താണെന്നും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന കാരണങ്ങളേവയെന്നും എല്ലാ വിദ്യാർഥികളും പരിസ്ഥിതി പരിപാലനം ശീലമാക്കേണ്ടതുണ്ട് എന്നും എങ്കിൽ മാത്രമേ പ്രകൃതിയെ അതിന്റെ എല്ലാ നന്മകളോടും കൂടി വരും തലമുറയ്ക്ക് നൽകാൻ കഴിയൂ എന്നും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. പ്ലാസ്റ്റിക്കിനെ തോൽപ്പിക്കുവാനും പുനരുപയോഗിക്കാൻ കഴിയില്ലെങ്കിൽ നിരസിക്കാനും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. തുടർന്ന് സംസാരിച്ച പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി കുമാരി ഗൗരി പ്ലാസ്റ്റിക് ഉപേക്ഷിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും തങ്ങളാലാവും വിധം പ്രവർത്തിക്കാൻ എല്ലാ ക്ലബ്ബ് അംഗങ്ങളും പ്രതിജ്ഞാബദ്ധരാണ് എന്നറിയിച്ചു.

ഒരുവർഷം നീളുന്ന പ്രകൃതിസംരക്ഷണത്തിന്റെ തുടക്കമെന്നോണം സ്കൂൾ കോമ്പൗണ്ടിനു പുറത്ത് പ്ലാസ്റ്റിക്കുകളുടെയും മറ്റു ചപ്പുചവറുകളുടെയും നിക്ഷേപത്താൽ വൃത്തിഹീനമായിരുന്ന പ്രദേശം വൃത്തിയാക്കി മനോഹരമായ പൂന്തോട്ടം നിർമ്മിച്ചു.

സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകളായ മാതളം ചാമ്പ ഞാവൽ വിവിധ തരം പേര എന്നിവയും ശുദ്ധവായു പുറപ്പെടുവിക്കുന്ന ആര്യവേപ്പ് ലക്ഷ്മി തരു സർവസുഗന്ധി എന്നിവയും വെച്ചുപിടിപ്പിച്ചു എല്ലാദിവസവും ഈ ചെടികൾ പരിപാലിക്കുന്നതിനും സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്ത മാണെന്ന് ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതി ക്ലബ് ചുമതലപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

ഉച്ചയ്ക്കുശേഷം പ്ലക്കാർഡ് പോസ്റ്റർ നിർമാണ പ്രദർശന മത്സരം സംഘടിപ്പിച്ച് വിജയികളെ തെരഞ്ഞെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു.