സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സ്കൗട്ട്&ഗൈഡ്സ്-17

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് - സ്കൗട്ട് പ്രസ്ഥാനം
നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് പ്രസ്ഥാനം മുപ്പത് അംഗങ്ങളോടെ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ വർഷം എട്ട് അംഗങ്ങൾ രാജ്യപുരസ്ക്കാർ വിജയ്ക്കുകയുണ്ടായി.ഈ വർഷവും രാജ്യപുരസ്ക്കാർ പരീക്ഷയ്ക്കായി ഏഴ് അംഗങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.ഈ അദ്ധ്യയനവർഷവും പതിവുപോലെ വിവിധങ്ങളായ കർമ്മപരിപാടികളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രസ്ഥാനം മുൻപന്തിയിലായിരുന്നു.ശുചിത്വമിഷന്റെ ഭാഗമായി സ്ക്കൂളും പരസരവും വൃത്തിയാക്കുന്നതിനും ഈ സംഘടന മുൻപന്തിയിലാണ്. ഗാന്ധിജയന്ധി, സ്വാതന്ത്ര്യദിനം മുതലായ വിശേഷദിവസങ്ങൾ വിവിധപരിപാടികളോടെ സ്കൗട്ടിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂള്ൽ ആഘോഷിക്കുകയുണ്ടായി.സ്ക്കൗട്ടിന്റെ ആഭിമുഖ്യത്തിൽസ്ക്കൂളിൽ കിച്ചൻ ഗാർഡൻ ഒരുക്കുന്നതിനുള്ള പരിപാടികൾ നല്ലരീതിയിൽ മുന്നോട്ടുപോകുന്നു. അതുപോലെതന്നെ നമ്മുടെ നാട്ടിലുണ്ടായ സമാനതകളില്ലാത്ത പ്രളയത്തോടനുബന്ധിച്ച് ഫണ്ടുശേഖരണത്തിലും വിതരണത്തിലും നല്ല രീതിയിൽ പങ്കുചേരാൻ സാധിച്ചു. അതോടൊപ്പം നേതൃത്വവാസനയും സഹകരണ മനോഭാവവും വളർത്തിക്കൊണ്ട് വരുവാൻ പരിശീലിപ്പിക്കുന്ന നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് സംഘടന നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇത്തരത്തിൽ ഈ പ്രസ്ഥാനത്തിന്റെ നിസ്വാർത്ഥമായ സേവനെ നമ്മുടെ സ്ക്കൂളിന് ഒരു മുതൽക്കൂട്ടാണ്.