സി ബി എം എച്ച് എസ് നൂറനാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‌ുഖം

പാലമേൽ ഗ്രാമപഞ്ചായത്തിലെ പ്രമ‌ൂഖ സ്‌കൂള‌ുകളിലൊന്നാണ് സി ബി എം. യു‌പി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 2100 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിൻന്റെ മ‌ുൻ മാനേജർ കൃഷ്ണപിള്ള സാറിന്റെ ചെറ‌ുമകന‌ും സ്‌കൂളിലെ കായികാധ്യാപകനുമായ ആർ ഹരികൃഷ്ണന്റെയ‌ും, യദുകൃഷ്ണന്റെയ‌ും നേതൃത്വത്തിൽ കായിക പരിശീലനം വളരെ നന്നായി നടക്കുന്നു. പൂർവവിദ്യാർത്ഥികൾ നിർമ്മിച്ചുനൽകിയ വോളിബോൾ കോർട്ട് പുതിയ മാനേജ്‌മെന്റ് നിർമ്മിച്ച‌ു നൽകിയ ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസിങ് സൗകര്യം സ്‌കൂളിലെ കായിക വിദ്യാഭ്യാസത്തിന് ഉണർവ് നൽകിയിട്ടുണ്ട്. ക‌ുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് അക്കാദമി എന്ന പേരിൽ ഒരു സ്പോർട്സ് അക്കാഡമി രൂപീകരിച്ചിട്ടുണ്. ക്രിക്കറ്റ് , സോഫ്റ്റ് ബോൾ , ത്രോ ബോൾ , ഫുട്ബോൾ , ചെസ്സ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. എല്ലാദിവസവും രാവിലെ ഏഴ‌ു മുതൽ ഒൻപത് വരെ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്.വെക്കേഷൻ സമയത്ത് ക്യാമ്പുകൾ നടത്തി കുട്ടികളെ പരിശീലിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

ഫ‌ുഡ്ബോൾ

ഫ‌ുഡ്ബോൾ കളി പരിശീലിപ്പിക്കുന്നതിനായി ബ്ലാക്ക് സോക്‌സ് എഫ് .സി (അണ്ടർ- 13) , സി.ബി.എം എഫ് .സി (അണ്ടർ- 13),സി.ബി.എം എഫ് .സി (അണ്ടർ- 11)എന്നിങ്ങനെ മൂന്ന് ടീമുകളായി കുട്ടികളെ ആലപ്പുഴ ജില്ലാ തല ലിറ്റിൽ ചാമ്പ്യൻസ് ലീഗ് ഫ‌ുഡ്ബോളിൽ പങ്കെടുപ്പിച്ച‌ു വരുന്നു. മികവാർന്ന പ്രകടനം ആണ് കുട്ടികൾ കാഴ്ചവെക്കുന്നത് ശനിയും ഞായറ‌ുമായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം അമ്പതോളം കുട്ടികൾ പങ്കെടുക്കുന്നു

വ‌ു‍‌ഷ‌ു

വ‌ുഷ‌ുവിൽ കുട്ടികൾക്ക് കഴിഞ്ഞ രണ്ടുകൊല്ലമായി  പരിശീലനം നൽകിവരുന്നു.  ചിട്ടയായി നൽകിവരുന്ന പരിശീലനത്തിന്റെ ഫലമായി നിരവധി കുട്ടികൾ ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഒമ്പതാം സ്റ്റാൻഡേർഡ് പരിക്കുന്ന ഷാല‌ു മുരളി ചരിത്രത്തിലാദ്യമായി വ‌ുഷ‌ു നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 14 ാമത് സംസ്ഥാന സബ്‌ജൂനിയർ മീറ്റിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഒമ്പതാം സ്റ്റാൻഡേർഡ് പഠിക്കുന്ന വിനയ, അനീറ്റ പീറ്റർ,അമൽ കൃഷ്ണൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു രാഖി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു അക്ഷയ് പത്താം സ്റ്റാൻഡേർഡ് പഠിക്കുക ഫിർദൗസ്. അർഷാദ് തുടങ്ങിയവർ 14 മത് സംസ്ഥാന സബ്‌ജൂനിയർ മീറ്റിൽ പങ്കെടുത്തു,വിനയ, രാഖി,അനീറ്റ പീറ്റർ എന്നി കുട്ടികൾ വെങ്കല മെഡൽ നേടുകയും ചെയ്തു. അമൽ കൃഷ്ണൻ,ഫിർദൗസ്, എന്നി കുട്ടികൾ 61ാമത് സംസ്ഥാനതല സ്‌കൂൾ മത്സരത്തിൽ പങ്കെടുത്തു. പത്താം സ്‌റ്റാൻഡേർഡിൽ പഠിക്കുന്ന എബ്രഹാം ക‌ുര്യക്കോസ്, ഫസൽ,ശ്രീരാജ് എന്നി ക‌ുട്ടികൾ .സംസ്ഥാന ജ‌ൂനിയർ വ‌ുഷ‌ു  ചാമ്പ്യൻഷിപ്പിൽ  പങ്കെടുത്തു.

ക്രിക്കറ്റ്

ക്രിക്കറ്റിൽ  കുട്ടികൾക്ക് വളരെ നല്ല പരിശീലനമാണ് നൽകിവരുന്നത്. നെറ്റ് പ്രാക്‌ടീസിങ് സൗകര്യമ‌ുള്ളതിനാൽ കുട്ടികൾക്ക് നന്നായി പരിശീലിക്കാൻ സാധിക്ക‌ുന്ന‌ുണ്ട്. ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അഗസ്ത്യ രാമ ചത‌ുർവേദി അറ‌ുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത‌ു. ആലപ്പുഴ ജില്ല  അണ്ടർ- 16 ടിം അംഗമാണ്. ആറാം ക്ലാസിൽ പഠിക്കുന്ന അർഷിൻ നജീബ് എട്ടാം സ്റ്റാൻഡേർഡിലെ കിരൺ എന്നി കുട്ടികൾ ആലപ്പുഴ ജില്ല അണ്ടർ- 14 ടിം അംഗങ്ങളാണ്

സോഫ്‌റ്റ് ബോൾ

സോഫ്‌റ്റ് ബോളിൽ ക‌ുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന‌ു. ക‌ുട്ടികൾക്ക് നിത്യേന പരിശീലനം നൽകി വരുന്ന‌ു. 9 ാം സ്റ്റാൻഡേർഡിൽ പഠിക്ക‌ുന്ന പാർത്തിബ് പി പിള്ള 61-ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത‌ു രണ്ടാം സ്ഥാനം നേടി. 9 ാം സ്റ്റാൻഡേർഡിൽ പഠിക്ക‌ുന്ന ആദിത്യൻ,ജയകൃഷ്ണൻ എന്നീ ക‌ുട്ടികൾ ആലപ്പ‌ുഴ ജില്ലാ ജൂനിയർ ടിം അംഗങ്ങളാണ്. 

ത്രോ ബോൾ

സോഫ്‌റ്റ് ബോളില‌ും ക‌ുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന‌ു. 9 ാം സ്റ്റാൻഡേർഡിൽ പഠിക്ക‌ുന്ന മ‌ുഹമ്മദ് റയാൻ 61-ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത‌ു മ‌ൂന്നാം സ്ഥാനം നേടി. 9 ാം സ്റ്റാൻഡേർഡിൽ പഠിക്ക‌ുന്ന ദേവദത്ത്, അമൽ പ്രസാദ് എന്നീ ക‌ുട്ടികൾ ആലപ്പ‌ുഴ ജില്ലാ സബ് ജൂനിയർ ടിം അംഗങ്ങളാണ്.

ചിത്രങ്ങൾ