സി എഫ് എച്ച് എസ് കൊട്ടിയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ആണ്‌ സ്കൂൾ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ്‌ പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1910 ൽ 1 മുതൽ 5 വരെ ക്ലാസ്സ് തുടങ്ങി. തുടര്ന്ന് 1 മുതൽ 7 വരെ എൽ. പി. യു. പി വിഭാഗം പൂർത്തിയായി. 1935 ൽ lower training school, higer Training school ആയി മാറി. K.J Joseph B.A Lt. ആയിരുന്നു അന്നത്തെ പ്രഥമാധ്യാപകൻ. 1947 ൽ C F English Middle School തുടങ്ങി. അക്കാലത്ത് 5th standard തേർഡ് ഫോറം എന്നാണ്‌ അറിയപ്പെട്ടിരുന്നത്.1950 ഇംഗ്ലീഷ് മിഡിൽ സ്കൂൾ ചേർത്ത് 4th forum high school ആയി ഉയർത്തി. തുടർന്ന് 1951-52 ൽ 5ത് ഫോറം ആദ്യത്തെ sslc batch പരീക്ഷ എഴുതി. 1958 ൽ TTC യും LP യും ഇവിടെ നിന്ന് വേർപെടുത്തി CFTTI & LPS ന്‌ രൂപം കൊടുത്തു. 1972 ൽ ഇവിടെ നിന്നും പെൺകുട്ടികളെ വേർപെടുത്തി NSMGHS സ്ഥാപിച്ചു. തുടർന്ന് ഈ സ്കൂൾ ബോയ്സ് ഹൈസ്കൂൾ ആയി അറിയപ്പെട്ടു. വിവിധ കാലയളവുകളിലായി പ്രഗത്ഭരായ പ്രഥമാധ്യാപരുടെ മേൽ നോട്ടത്തിൽ ഈ സ്കൂൾ ഉന്നതിയിലേക്ക് ഉയർന്നു. 1996 മുതൽ 2004 വരെ ഇവിടെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ. ബാബു ജോസഫ് സംസ്ഥാന സർക്കാരിന്റെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡിനർഹനായി. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ.പയസ് എം.സി യുടെ നേതൃത്വത്തിൽ മുന്നേറുന്നു.