സി.എച്ച്.എസ്.അടക്കാക്കുണ്ട്/ഗ്രന്ഥശാല

ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒരു ലൈബ്രറി കെട്ടിടവും വിശാലമായ ഒരു ലൈബ്രറിയും സ്വന്തമാകുന്നത് 28.10.2015 നാണ്. ഞങ്ങളുടെ ചിരകാല സ്വപ്നമായ ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീമാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നിർവ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യാതിഥിയുമായിരുന്നു. വിദ്യാർത്ഥികളിലെ വിജ്ഞാനം വർദ്ധിപ്പിക്കുന്നതോടൊപ്പം അറിവിന്റെ അനശ്വര ലോകത്തേക്ക് വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന വലിയൊരു ഗ്രന്ഥശേഖരമാണ് ഞങ്ങൾക്കുള്ളത്.
വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന പതിനായിരത്തിൽ പരം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. എല്ലാ വർഷവും വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനങ്ങൾ നടത്താറുണ്ട്.. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ പതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളുമുണ്ട്.
ഞങ്ങളുടെ സ്കൂളിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ലൈബ്രറിക്ക് അവിഭാജ്യമായ ഒരു പങ്കുണ്ടെന്നതിൽ സംശയമില്ല