സംവാദം:ഗവ. യു.പി.എസ്. അഴീക്കോട്/ചരിത്രം
അരുവിക്കര ഗ്രാമപഞ്ചായത്തിനുള്ളിലെ അഴിക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.യു.പി.എസ് അഴിക്കോട് എന്ന വിദ്യാകേന്ദ്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് സ്വാതന്ത്യാനന്തര കാലത്താണ് .പ്രദേശ വാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൗരപ്രമുഖനായിരുന്ന വളവെട്ടിയിൽ അലിയാരു കുഞ്ഞ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകളുടെ ശ്രമഫലമായി അഴിക്കോട് ജംഗ്ഷനിലെ പഴയ ജമാഅത്ത് പള്ളിയോടു ചേർന്നുള്ള മദ്രസാ കെട്ടിടത്തിൽ 1948- ൽ ഒരു എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
1956-ൽ ഇത് നിലവിൽ സ്ഥാപനം പ്രവർത്തിച്ച് വരുന്ന സ്ഥലത്തുള്ള ഓല മേഞ്ഞ ഷെഡിലേക്ക് മാറി.1967-68ൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഈ സ്കൂളിൻ്റെ പ്രഥമ പ്രധാനാധ്യാപകൻ കരകുളം ഏണിക്കര സ്വദേശിയായ ശ്രീ.വാസുദേവൻ പിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി വേങ്കുഴി പുത്തൻ വീട്ടിൽ സെയ്തു കുഞ്ഞു വാപ്പു മകൾ സെയ്നം ബീവിയാണ് .
അഴിക്കോട് മുസ്ലിം ജമാഅത്തിൻ്റെ ആദ്യകാല സെക്രട്ടറിയായിരുന്ന ശ്രീ.സുബൈർ കുഞ്ഞ്, അധ്യാപകരായ ശ്രീ.മുഹമ്മദ് ഇസ്മാഈൽ , ശ്രീ.മുഹമ്മദ് സാലി തുടങ്ങിയവർ സ്കൂളിൻ്റെ പുരോഗമനത്തിനായി പ്രവർത്തിച്ച പ്രധാന വ്യക്തികളാണ്.
Start a discussion about ഗവ. യു.പി.എസ്. അഴീക്കോട്/ചരിത്രം
Talk pages are where people discuss how to make content on Schoolwiki the best that it can be. You can use this page to start a discussion with others about how to improve ഗവ. യു.പി.എസ്. അഴീക്കോട്/ചരിത്രം.