വർഗ്ഗം:സ്‌കൂൾ പ്രവേശനോത്സവം 2026-27

സ്‌കൂൾ പ്രവേശനോത്സവം 2026-27

സ്‌കൂൾ പ്രവേശനോത്സവം 2026-27
സ്‌കൂൾ പ്രവേശനോത്സവം 2026-27

സെന്റ് ആൻസ് സി. ജി. എച്ച് . എസ്സ് സ്‌കൂളിലെ 2026-27 വർഷത്തെ പ്രവേശനോത്സവം ആധികാരികമായി ജൂൺ 1 തിങ്കളാഴ്ച  നടത്തുകയുണ്ടായി. പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം ഈശ്വര പ്രാർത്ഥനകളോടെ രാവിലെ തന്നെ ആരംഭിക്കുകയുണ്ടായി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജിജി ജോസഫ് വിദ്യാർത്ഥികളെയും , വിശിഷ്ടാതിഥികളെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ. മാറിയ സി.എം.സി നിർവഹിച്ചു. പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനായി ഡിവിഷൻ കൗൺസിലർ ശ്രീമതി. വിബിത വാസു സന്നിഹിതയായിരുന്നു.കൂട്ടത്തിൽ കഴിഞ്ഞ അധ്യയന വർഷം മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്  നേടിയ വിദ്യാർത്ഥികളെയും, ഒൻപതു വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു . ഒട്ടും പ്രാധാന്യം കുറയാതെ തന്നെ അതേ വർഷം എൽ.എസ്.എസ്.എസ്, യു. എസ്.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുകയുണ്ടായി.തുടർന്ന് വിശിഷ്ടാതിഥിയും  , ഈ സ്‌കൂളിലെ തന്നെ പൂർവ വിദ്യാർത്ഥിനിയും ആയിരുന്ന കുമാരി . നസ്‌നീൻ തോമസ് തന്റെ വയലിൻ സംഗീതത്തിന്റെ മന്ത്രികതയിൽ കുട്ടികൾക്ക് ഒരു ഗാനവിരുന്നു തന്നെ ഒരുകുകയുണ്ടായി.കൂടാതെ ഈ വർഷം സെന്റ് ആൻസ് സ്‌കൂളിന്റെ അക്ഷരമുറ്റത്തു പുതുതായി വന്ന നവാഗതർക്ക് ഒരു സമ്മാനകിറ്റ്  വിതരണം ചെയ്യുകയുണ്ടായി.ലോക്കൽ മാനേജർ സിസ്റ്റർ. സാനിധ്യ സി. എം. സി  ഉം പി.ടി.എ. പ്രസിഡന്റ് ശ്രീ. ലിന്റോ പോളും ചടങ്ങുകൾക്ക് ആശംസ അർപ്പിക്കുകയുണ്ടായി.വർണാഭമായ ചടങ്ങുകൾക്ക് സ്റ്റാഫ് പ്രതിനിധി ശ്രീമതി. നെൻസി ടീച്ചർ നന്ദിയർപ്പിച്ചു

"സ്‌കൂൾ പ്രവേശനോത്സവം 2026-27" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.