വിളക്കുപാറ. എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

[1] കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് വിളക്കുപാറ. കൊല്ലം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 50 കിലോമീറ്റർ കിഴക്കായിട്ടാണ് വിളക്കുപാറ സ്ഥിതി ചെയ്യുന്നത്. ദേശിയ പാത 744 ഇവിടെ നിന്നും ആറു കിലോമീറ്റർ അകലെക്കൂടി കടന്നു പോകുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നും 72 കിമി അകലെയാണ് വിളക്കുപാറ.താലൂക്ക് ആസ്ഥാനമായ പുനലൂരിൽ നിന്നും 13 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഈ സ്ഥലം ഏരൂർ ഗ്രാമപഞ്ചായത്തിൽ ആയിരനലൂർ വില്ലേജിൽപ്പെടുന്നു. ഓസ്കാർ അവാർഡ്‌ നേടിയ റസൂൽ പൂക്കുട്ടിയുടെ ജന്മനാടാണിത്.

പേരിന് പിന്നിൽ

ദീപം എന്ന് അർഥം വരുന്ന 'വിളക്ക്', ചെറിയ കുന്ന് എന്ന് അർഥം വരുന്ന 'പാറ' എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് 'വിളക്കുപാറ' എന്ന സ്ഥലപ്പേര് ഉണ്ടായത്. ഈ പേര് ഉണ്ടായതിന് പിന്നിൽ നിരവധി കഥകൾ പ്രദേശത്ത് പറഞ്ഞു കേൾക്കുന്നുണ്ട്.

നേരത്തെ ഈ പ്രദേശം കൊടും വനമായിരുന്നു. പിൽക്കാലത്ത് വനം വെട്ടിത്തെളിക്കുന്ന വേളയിൽ തടി കയറ്റി കൊണ്ട് പോകുന്നതിനായി ലോറികൾ എത്തിയിരുന്നു. റോഡ്‌ പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. ഇവിടെ എത്തുന്ന ലോറിക്കാർ സുരക്ഷിതമായ യാത്രയ്ക്ക് മലദൈവങ്ങൾക്ക് ഒരു ചെറിയ പാറയിൽ വിളക്ക് തെളിയിയിക്കുക പതിവായിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് വിളക്കുപാറ എന്ന സ്ഥലപ്പേര് ഉണ്ടായതായാണ് ഒരു ഐതിഹ്യം

പൊതുസ്ഥാപനങ്ങൾ

  • എൽ പി എസ് വിളക്കുപാറ
  • മാതാ VHSS വിളക്കുപാറ
  • അംഗൻവാടി
  • മൃഗാശുപത്രി
  • ഇറച്ചി ഉൽപ്പന്ന സംസ്കരണ വിതരണ കേന്ദ്രം (meat Products of India Limited) {Govt of Kerala )
  • റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് (RPL)
  • ഓയിൽപാം ഇന്ത്യ ലിമിറ്റഡ് (OPIL, mixed venture of Central & State government)
  • പോസ്റ്റ് ഓഫീസ്
  • ഹോമിയോ ആശുപത്രി