വിജയപ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

വിജയപത്തിൽ കാസർഗോഡ് ജില്ലയ്ക് ഒന്നാം സ്ഥാനം

ഐ ടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും ചേർന്ന് സംഘടിപ്പിച്ച വിജയപ്പത്ത് റിയാലിറ്റി ഷോയിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഉദിനൂർ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രൻ. കെ , രാവണേശ്വരം സ്കൂളിലെ അർജുൻ. എം.എസ് എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഐ ടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും ചേർന്ന് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഓരോ സ്കൂളിലേയും ക്രിസ്തുമസ് പരീക്ഷയിൽ കൂടിയമാർക്ക് നേടിയവരെ പങ്കടുപ്പിച്ച് വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തി. ഇതിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവരെ പങ്കടുപ്പിച്ച് റവന്യൂ ജില്ലാടിസ്ഥാനത്തിൽ പരീക്ഷ നടത്തുകയും ചെയ്തു.ഇതിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ടീം ആയാണ് സംസ്ഥാനമത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാനതലത്തിൽ വിക്ടേഴ്സ് ചാനലിൽ വച്ച് 14 ജില്ലകളിൽ നിന്നും 28 പേരെ പങ്കെടുപ്പിച്ച് പത്താം ക്ലാസിലെ മലയാളം, ഐ ടി വിഷയമൊഴിച്ച് ബാക്കിയുള്ള എല്ലാ വിഷയങ്ങളിൽ നിന്നും ആകെ 21 ചോദ്യങ്ങൾ ഒന്നാം റൗണ്ടായ ഒരു നിമിഷം ഒൻപത് ചോദ്യങ്ങളും ആറ് ചോദ്യങ്ങൾ ഓർമ്മച്ചെപ്പ് റൗണ്ടിലും ആറ് ചോദ്യങ്ങൾ ചിന്താതരംഗം റൗണ്ടിലുമായി ഉണ്ടായിരുന്നു.

14 എപ്പിസോഡുകളിലായി വന്ന 854 ചോദ്യങ്ങൾ ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയ്ക് തയ്യാറാകുന്ന 4.5 ലക്ഷം വിദ്യാർത്ഥികൾക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്നും മനസ്സിലാക്കുവാൻ സഹായിക്കും. കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂർ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രൻ. കെ യും രാവണേശ്വരം സ്കൂളിലെ അർജുൻ. എം.എസ് എന്നിവർ ആദ്യ എപ്പിസോഡിൽ മികച്ച പ്രകടനം നടത്തി.21 ചോദ്യങ്ങളിൽ ആകെ മാർക്കായ 39 ൽ 33 മാർക്ക് നേടി ഫൈനലിലേക്കു തെരഞ്ഞെടുത്തു.

ഫൈനലിൽ നാലു ജില്ലകൾ എത്തിയതിൽ കാസർഗോഡിനു പുറമെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെത്തി. ഫൈനൽ റൗണ്ട് മത്സസരത്തിൽ മറ്റു ജില്ലകളെ വളരെ പിറകിലാക്കി 39 ൽ 37 മാർക്കുനേടി കേരളസംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നടത്തിയ വിജയപത്ത് 2016 കാസർഗോഡ് ജില്ലയ്ക്കു സ്വന്തമാക്കിയെടുക്കുവാൻ സൗരഭിനും അർജുനിനും സാധിച്ചു.പ്രഗൽഭരായ അധ്യാപകരെ (പാഠപുസ്തകസമിതി അംഗങ്ങൾ) ജഡ്ജസ്സായി നിർത്തി കേരളത്തിലറിയപ്പെടുന്ന അവതാരികയായ വീണാനായർ നയിച്ച വിജയപത്ത് 2016 റിയാലിറ്റിഷോ ഒന്നാം ഘട്ടം 14 എപ്പിസോഡുകളിലായി പൂർത്തീകരിച്ച് ഫെബ്രുവരി 25 മുതൽ മാർച്ച് 7 ന് പ്രക്ഷേപണം നടത്തും


"https://schoolwiki.in/index.php?title=വിജയപ്പത്ത്&oldid=404091" എന്ന താളിൽനിന്ന് ശേഖരിച്ചത്