പ്രവേശനോത്സവം

2026-2027 വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഗംഭീരമായി ആഘോഷിച്ചു.

യോഗത്തിൽ പ്രധാന അദ്ധ്യാപിക ശ്രീമതി കവിത ചന്ദ്രൻ സ്വാഗതം പറഞ്ഞു .പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം,പഠനോപകരണ വിതരണം തൃക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പോൾസൺ തെക്കുംപീടിക നിർവഹിച്ചു.കുച്ചിപ്പുടി തരംഗ നൃത്തത്തിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയ കൊച്ചുമിടുക്കി സായൂജ്യ ശ്രീജിത്തിനെ ആദരിച്ചു . വാർഡ്‌മെമ്പർ ശ്രീമതി ധന്യ ഷനോജ് ,ഒ എസ് എ അംഗങ്ങളായ ശ്രീ രാഘവൻ മുളങ്ങാടൻ,ശ്രീ വാസു എടക്കാട്ടിൽ ,മുൻ പ്രധാന അധ്യാപിക ശ്രീമതി രാജിക ,പി ടി എ പ്രസിഡണ്ട് ശ്രീ വിവേക് കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി.സ്റ്റാഫ് പ്രതിനിധി ശ്രീമതി കെ ശാന്തി നന്ദി പ്രകാശിപ്പിച്ചു.


പരിസ്ഥിതി ദിനാഘോഷം

ഈ വർഷത്തെ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം വി എൽ പി സ്ക്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ശ്രീമതി ധന്യ ഷനോജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ പോൾസൺ തെക്കുംപീടികയുടെ  അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുന്ദരി മോഹൻദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.  സീഡ് ക്ലബ്ബിന്റെ ഉദ്‌ഘാടനംനിർവഹിച്ചു .പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ശ്രീ ദേവദാസ് പഞ്ചായത്ത്   മെമ്പർമാരായ ശ്രീ സന്ദീപ് കണിയത്ത് ശ്രീമതി ജിഷ ഡേവിസ് ,പി ടി എ ,ഒ എസ് എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൃക്ഷത്തെകൾ നട്ടു. എല്ലാവരും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കഥകൾ പറഞ്ഞു.ഒന്നാം ക്ലാസ്സിലെ കൊച്ചുമിടുക്കി ആദിലക്ഷ്മി തേന്മാവിന്റെ  പാട്ടുപാടി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി . കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനം, നൃത്താവിഷ്ക്കാരം, പ്രസംഗം ,എന്നിവ ഉണ്ടായിരുന്നു .കൃഷി ഓഫീസർ ശ്രീമതി ദീപ നന്ദി പറഞ്ഞു