സ്കൂളുകൾ അടച്ചാൽ കളിക്കളത്തിൽ
ഇറങ്ങാം എന്നു പ്രത്യാശിച്ച ഞാൻ ,
ഗൾഫിൽ കുടുങ്ങിയ മലയാളി പോലെയായി -
ഞാൻ റൂമിൽ ഒതുങ്ങി-
കൂടുകയാണിന്നെൻ അവസ്ഥ.
നേരം പുലർന്നു നോക്കുമ്പോൾ
ഗ്രഹണം ബാധിച്ച പ്രകൃതിപോൽ
മനുഷ്യ സമൂഹത്തോട് ,
സമരം പ്രഖ്യാപിച്ച പോലെയും
തിരക്കുകളുടെ കാര്യം പറഞ്ഞു ഞാൻ
ദൈവത്തെ കളിയാക്കി നടന്ന നിമിഷങ്ങളിൽ......
"അറിഞ്ഞില്ല ദൈവം എനിക്കായ്
തിരക്കൊഴിഞ്ഞ ദിവസങ്ങൾ തരുമെന്ന്....... "
പക്ഷെ, എന്റെ വിധി ഒന്ന് നോക്കണേ,
പള്ളികളോ അടച്ചിട്ടു
ഈ ലോകത്തു മുഴുവനും
മനുഷ്യ അറിയുക നീ.. !
ഇന്നെങ്കിലും ഭൂമിയിൽ അഹങ്കാരത്തിൻ
ദുരന്തങ്ങൾ ഒരു വൈറസു മതി
നിന്റെ ജീവിതം ഒരു കൂട്ടിലാക്കാൻ .