റെ‍ഡ്ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദപരമായ സേവനത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന സദുദ്ദേശവുമായി ആരംഭിച്ച ഒരു സംരംഭമാണ് ജൂനിയർ റെഡ് ക്രോസ് അഥവാ ജെ. ആറ്. സി. 2010 ജൂലൈ മാസത്തിൽ ശ്രീമതി ജാൻസി തോമസിന്റെ നേതൃത്വത്തിൽ ജെ. ആറ്. സി. യുടെ ഒരു യൂണിറ്റ് സെന്റ് ബെഹനാൻസ് സ്കൂളിലും പ്രവർത്തനം ആരംഭിച്ചു. സമൂഹത്തോട് പ്രതിബദ്ധത ഉള്ള പൗരന്മാരായി വളർന്നു വരുവാനുള്ള ആഹ്വാനമാണ് ജെ. ആറ്. സി. യിലൂടെ അതിലെ കേഡറ്റുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇതിന്റെ ചുമതല നിർവഹിക്കുന്നത് ശ്രീമതി സാലി ജോർജാണ് .

ഇക്കാലമൊക്കെയും ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്ന ഓരോ പ്രവർത്തനവും അതിനുതകുന്നതാണ്. അതിൽ പ്രധാനമായത് 2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് പ്ലാട്ടൂൺ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തതാണ്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തോടും റിപബ്ലിക് ദിനത്തോടും അനുബന്ധിച്ചുള്ള പതാക ഉയർത്തലിലും പരേഡിലും കേഡറ്റുകളുടെ സജീവസാന്നിധ്യം ഉറപ്പ് വരുത്താറുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനുതകുന്ന യോഗയും കേഡറ്റുകൾ പരിശീലിച്ചു വരുന്നു. അതോടൊപ്പം വർഷം തോറും ഉള്ള യോഗാ ദിനം ആഘോഷമായി ആചരിക്കാറുണ്ട്. ഒക്ടോബർ 2, ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തി ആക്കുന്നു. ജെ. ആറ്. സി. നിർദേശിച്ചിട്ടുള്ള എ. ബി, സി. ലെവൽ പരീക്ഷകൾ എല്ലാ വർഷവും സ്കൂളിൽ നടത്തി വരുന്നു.അതിനോടാനുബന്ധിച്ചുള്ള മാർഗ്ഗനിർദേശക വർക്ക് ഷോപ്പുകളിൽ പത്താം ക്ലാസ്സിലെ കുട്ടികൾ പങ്കെടുക്കാറുമുണ്ട്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടുവനായി മാസ്കുകൾ കേഡറ്റുകൾ ശേഖരിച്ച് സഹപാഠികൾക്കു നൽകി. സാമൂഹിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞു സമൂഹത്തോട് ചേർന്ന് നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഞങ്ങളുടെ കേഡറ്റുകൾ നിവഹിച്ചിരിക്കുന്നത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും കാര്യപരിപാടികളിലും പ്ലാട്ടൂണിന്റെ സുശക്തമായ പിന്തുണ എപ്പോഴും ഉണ്ടാവാറുണ്ട്.


"https://schoolwiki.in/index.php?title=റെ‍ഡ്ക്രോസ്സ്&oldid=1059685" എന്ന താളിൽനിന്ന് ശേഖരിച്ചത്