പോരാടുവാൻ നേരമായി
ന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തി
ലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിന-
ലയടികളിൽ നിന്നു
മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ
സന്ദർശന o
നമുക്കൊഴിവാക്കിടാം
ഹസ്തദാനം
അൽപകാലം നാം അക
ന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങി
ടേണ്ട
പരിഹാസരൂപേണ കരുത
ലില്ലാതെ
നടക്കുന്ന സോദരേ കേട്ടു
കൊൾക
നിങ്ങൾ തകർക്കുന്ന
തൊരു ജീവനല്ലേ
ഒരു ജനതയെ തന്നെ അല്ലേ
ആരോഗ്യരക്ഷയ്ക്കു
നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ
ആശ്വാസമേകുന്ന ശുഭ
വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കണം
ജാഗ്രതയോടെ ശുചിത്വ
ബോധത്തോടെ മുന്നേ
റിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്കായി