യു. പി. എസ്. കോട്ടാത്തല/അക്ഷരവൃക്ഷം/ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ഗുണപാഠം

പണ്ട് പണ്ട് നന്മയും ഐശ്വര്യവുമുള്ള ഒരു ചെറിയ നാട് ഉണ്ടായിരുന്നു. അവിടെയുള്ള എല്ലാ ആളുകളും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആണ് ജീവിച്ചത്. അവിടെയുള്ള ആളുകൾ പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും എല്ലാം സ്നേഹിച്ചിരുന്നു. അങ്ങനെ ഇരുന്നപ്പൊഴാണ് അവരുടെ സന്തോഷത്തിൽ പകപൂണ്ട ഒരുവൻ അവിടേക്ക് വന്നത്. അവൻ അവിടുത്തെ ആളുകളെ തമ്മിലിപ്പി ക്കാൻ പല ശ്രമങ്ങളും നടത്തി എന്നാല് അതെല്ലാം പരാജയത്തിൽ കലാശിച്ചു. ഇതിൽ കോപം കൊണ്ട അവൻ തന്റെ നാട്ടിലേക്ക് തിരിച്ച് പോയി. ഇൗ നാടിനെ നശിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു. അങ്ങനെ ഒരുകൂട്ടം ആളുകളുമായി അവിടേക്ക് എത്തിച്ചേർന്നു . എന്നാല് അവിടുത്തെ ജനങ്ങളുടെ ഐയ്ക്യവും പരസ്പര സ്നേഹവും കാരണം അവർക്ക് പരിചയപെട്ടു തിരികെ പോകാൻ ആണ് കഴിഞ്ഞത്. അപ്പോൾ അവർ മനസ്സിലാക്കി ഒരുകൂട്ടം ജനങ്ങൾ എല്ലാ ഇൗ ലോകം മുഴുവനായി ചെന്നാലും അവരെ തൊടാൻ പോലും കഴിയില്ലെന്ന്. അത്രക്ക് പരസ്പര സ്നേഹം ഉള്ളവരായിരുന്നു അവിടുത്തെ ആളുകൾ

ശ്രീഹരി ബി
7 A യു. പി. എസ്. കോട്ടാത്തല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ