മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അശ്രദ്ധ അപകടങ്ങൾ വരുത്തും

അശ്രദ്ധ അപകടങ്ങൾ വരുത്തും

അമ്മൂ, അമ്മൂ നീ കുഞ്ഞിനെ നോക്കിക്കോളണം, അമ്മ വേകം അലക്കിയിട്ട്‌ വരാട്ടോ, ശരി അമ്മേ, അമ്മ പോയിട്ട്, ഞാൻ വാവേന നോക്കിക്കോളാം, അമ്മു വിളിച്ച് പറഞ്ഞു. അമ്മ തുണിയെടുത്ത് അപ്പുറത്തെ കിണറ്റിൻ കരയിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞ് അലക്കിയ തുണിയൊക്കെ വിരിച്ചിട്ട്‌ അമ്മ വീട്ടിലേക്ക് കയറി. അമ്മൂ, അമ്മൂ, അമ്മ വിളിച്ചു, കുഞ്ഞു തൊട്ടിലിൽ ഉറങ്ങുന്നു, അമ്മുവിനെ കാണാനില്ല, അമ്മ എല്ലായിടത്തും നോക്കി, അമ്മയെ കണ്ടില്ല, മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് അമ്മ ഉറക്കെ വിളിച്ച് കൂവി, അയൽവക്കത്തെ ആളുകളെല്ലാം ഓടിവന്നു എല്ലായിടത്തും തിരഞ്ഞ് നോക്കി, അമ്മുവിനെ കണ്ടില്ല, അമ്മ കരഞ്ഞു കൊണ്ട് ഓടി നടന്നു.  അങ്ങകലെ ചെറിയ തോടുണ്ട്, ചിലർ അങ്ങോട്ട് ഓടി. കുറച്ച് കഴിഞ്ഞപ്പോൾ അമ്മുവിന്റെ കഴുത്തിലെ ഷാൾ കിട്ടി. അതേ ആ കുഞ്ഞുമോൾ തോട്ടിൽ വീണിട്ടുണ്ടകും. എല്ലാവരും തിരിച്ച് വന്നു, അമ്മൂ… അതേ അമ്മുപോയി, ഒരു ചെറിയ അശ്രദ്ധകൊണ്ട് അവൾ‌ നഷ്ട്ടപ്പെട്ടു.

ഒരു ചെറിയ അശ്രദ്ധ വലിയ അപകടം വിളിച്ചുവരുത്തും.


മുഹമ്മദ്
3 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ