മികവുകൾ 33442

Schoolwiki സംരംഭത്തിൽ നിന്ന്

മികവ് 2021-‘22


“സാങ്കേതികം- സർഗാത്മകം”


         വിരൽ തുമ്പിലെ മായിക ലോകത്തിൽ അകപ്പെട്ട കുട്ടികളെ സാങ്കേതിക സഹായത്തോടെ സർഗാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും അതിലൂടെ കോവിഡ് കാലം നിശ്ചലമാക്കിയ വിദ്യാഭ്യാസ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അധ്യാപക - വിദ്യാർത്ഥി -രക്ഷാകർത്തൃ ബന്ധത്തിലുണ്ടായേക്കാവുന്ന വിടവുകൾ നികത്തി പഠനം ഉല്ലാസപ്രദമാക്കുന്നതിനുമായി എറികാട് ഗവ യു പി സ്‌കൂൾ 2021-’22 വർഷക്കാലം ആസൂത്രണം ചെയ്‌ത്‌ നടപ്പിൽ വരുത്തിയ പദ്ധതിയാണ്  "സാങ്കേതികം -സർഗാത്മകം "

                വ്യത്യസ്തങ്ങളായ ഓൺലൈൻ സങ്കേതങ്ങളുടെയും പ്രവർത്തനങ്ങളുടെയും സഹായത്തോടെ അവതരിപ്പിക്കപ്പെട്ട സ്‌കൂൾ അസംബ്ലികൾ ,സമ്പൂർണ ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌റൂം സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസുകൾ ,  ദിനാചരങ്ങളിൽ പുലർത്തിയ വ്യത്യസ്തത , കുട്ടികളുടെ ജന്മദിനങ്ങൾ ആഘോഷിക്കാൻ കണ്ടെത്തിയ നൂതന മാർഗം  , കുട്ടികളിലെ സർഗാത്മക ശേഷികൾ വികസിപ്പിക്കുന്നത്തിനും ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നതിനുമായി ആരംഭിച്ച റേഡിയോ ക്ലബ് ('റേഡിയോ ട്വന്റി-20 ),ഫാമിലി ക്ലബ് (അറിവിന്റെ നിറകുടം) ,യൂട്യൂബ് ചാനൽ എന്നിങ്ങനെയുള്ള അക്കാഡമിക് പ്രവർത്തനങ്ങളും പഞ്ചായത്തിന്റെയും പി ടി എ  യുടെയും സഹായത്തോടെ നടപ്പിലാക്കിയ  ഭൗതിക -സാമൂഹിക -സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും ഫലമായി സ്കൂളിലിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് .കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും അധികം കുട്ടികൾ പുതുതായി ചേർന്ന ഗവണ്മെന്റ് വിദ്യാലയം എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയും അഞ്ചു പുതിയ ഡിവിഷനുകൾ കൂടി സൃഷ്ടിക്കപ്പെടുകയും  അതിലൂടെ കേരളത്തിലെ ദൃശ്യ -വാർത്താ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുവാനും  കഴിഞ്ഞു.

       ഒരു നാടിൻറെ സമ്പൂർണമായ സഹായവും സഹകരണവുമാണ് സ്‌കൂളിനെ ഈ മികവിലേക്കു എത്തിച്ചത്.

"https://schoolwiki.in/index.php?title=മികവുകൾ_33442&oldid=1808616" എന്ന താളിൽനിന്ന് ശേഖരിച്ചത്