മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ഭൂമിയെ കാർന്നു തിന്നുന്ന മഹാമാരി....

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ കാർന്നു തിന്നുന്ന മഹാമാരി..


സർവ്വസമ്പന്നമാണ് ഭൂമി. മനുഷ്യന് ആവിശ്യമായ ‎എല്ലാ സൗകര്യങ്ങളും ഭൂമിയിൽ ഉണ്ട്. ദൈവം ‎കനിഞ്ഞ് നൽകിയ പാർപ്പിടമാണ് ഭൂമി. കൊറോണ ‎എന്ന മഹാവിപത്ത് മുഖാമുഖം നേരിട്ട് ‎കൊണ്ടിരിക്കുകയാണ് ലോകജനത. ‎ലക്ഷകണക്കിനാളുകളെ കൊല്ലുന്ന ഈ മഹാവിപത്തിനെ ‎തടയുവാൻ നമ്മുടെ രാജ്യം കഠിനമായി പ്രയ്‌നിക്കുന്നു. ‎ഈ അവസ്ഥയിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ട് ‎വെക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നാം ‎ബാധ്യസ്ഥരാണ്. സാമൂഹിക അകലവും വ്യക്തി ‎ശുചിത്വവും പാലിക്കുക.

‎ ‎

ശുചിത്വം എന്ന ഘടകമാണ് നാം ഒന്നാമതായി ‎പാലിക്കേണ്ടത്. ഒരു പരിധിവരെ ഈ വിപത്തിനെ ‎തടയുവാൻ ശുചിത്വ ത്തിലൂടെ സാധിക്കും.പിന്നീട് ‎ആവശ്യമായി വേണ്ടത് പ്രതിരോധശേഷിയാണ്. ‎ഇതിനെല്ലാം അപ്പുറത്തായി പരിസ്ഥിതിയെ ‎സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും നാം ‎ഏറ്റെടുക്കണം. ഈ മഹാമാരിയിൽ നിന്നും മുക്തി ‎നേടുവാൻ ഉള്ള പ്രധാന ഘടകങ്ങളാണ് ശുചിത്വം, ‎പ്രതിരോധം, പരിസ്ഥിതി സംരക്ഷണം. ഒന്നിച്ചുനിന്ന് ‎പ്രവർത്തിച്ചാൽ ഈ മഹാമാരിയെ ഇല്ലാതാക്കാൻ ‎കഴിയുമെന്ന വിശ്വാസത്തോടെ നമുക്ക് ഒരുമിച്ചു ‎പോരാടാം.‎

നിഷേല്ല മേരി സാജൻ
9 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം